കണ്ണൂര്‍: പാപ്പിനിശേരിയിലെ കണ്ടല്‍ പാര്‍ക്കിന്റെ നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് പാര്‍ക്കിന്റെ ഭരവാഹികള്‍.
നിയമത്തിന്റെ പരിധിയിലാണ് പാര്‍ക്ക് പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ അറിയിച്ചു.

പപ്പിനിശ്ശേരിയിലെ വളപ്പട്ടണം പുഴയോരത്തുള്ള കണ്ടല്‍ പാര്‍ക്ക് അടച്ചു പൂട്ടാന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഉത്തരവിട്ട സാഹചര്യത്തിലാണ് പാര്‍ക്ക് ഭരവാഹികള്‍ വിശദീകരണവുമായി രംഗത്തെത്തിയത്.
തീരദേശ നിയമങ്ങള്‍ കാറ്റില്‍ പറത്തിയാണ് പാര്‍ക്ക് നിര്‍മിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് പരിസ്ഥിതി മന്ത്രാലയം നടപടിയെടുത്തത്.