എഡിറ്റര്‍
എഡിറ്റര്‍
മംഗള്‍യാനെ ഒരു ലക്ഷം കിലോ മീറ്റര്‍ അകലെ എത്തിക്കാനുള്ള ശ്രമം വിജയിച്ചു
എഡിറ്റര്‍
Tuesday 12th November 2013 9:03am

mangal

ബാംഗലൂര്‍: ഇന്ത്യയുടെ ചൊവ്വ പര്യവേഷണപേടകമായ മംഗള്‍യാന്റെ പാളിച്ച പരിഹരിച്ചു. മംഗള്‍യാനെ ഭൂമിയില്‍ നിന്ന് ഒരു ലക്ഷം കിലോ മീറ്റര്‍ അകലെ എത്തിക്കാന്‍ ഇന്ന് പുലര്‍ച്ചെ 6.30 ന് നടന്ന രണ്ടാം ഘട്ടശ്രമം വിജയിച്ചതായി ഐ.എസ്.ആര്‍.ഒ അറിയിച്ചു.

തിങ്കളാഴ്ച്ച നടത്തിയ ശ്രമം പരാജയപ്പെട്ടതിനാലാണ് ഇന്ന് വീണ്ടും ശ്രമിച്ചത്. 78276 കിലോമീറ്ററില്‍ നിന്നാണ് ഭ്രമണപഥം ഒരു ലക്ഷം കിലോ മീറ്ററാക്കി വര്‍ധിപ്പിച്ചത്.

ഭൂമിയില്‍ നിന്ന് 71623 കിലോ മീറ്റര്‍ അകലെയായിരുന്ന പേടകത്തെ തിങ്കളാഴ്ച്ച ഒരു ലക്ഷം കിലോ മീറ്റര്‍ അകലെയെത്തിക്കാനുള്ള ഐ.എസ്.ആര്‍.ഒ യുടെ ശ്രമമാണ് പരാജയപ്പെട്ടത്.

പേടകത്തിന്റെ ശരിയായ കുതിപ്പിനായി പ്രധാന സജ്ജീകരണങ്ങള്‍ക്ക് പുറമേ എന്‍ജിനിലേക്ക് ദ്രവ ഇന്ധനം വിട്ടുകൊടുക്കാന്‍ വാല്‍വ്, വാല്‍വിനെ നിയന്ത്രിക്കാന്‍ കോയിലുകള്‍ തുടങ്ങിയവയുമുണ്ട്.

പ്രധാന കോയില്‍ പ്രവര്‍ത്തിപ്പിച്ച് നവംബര്‍ ഏഴ് മുതല്‍ നടത്തിയ ആദ്യ മൂന്ന് പരിശ്രമങ്ങളും വിജയിച്ചതിനാലാണ് പേടകം എഴുപതിനായിരം കിലോ മീറ്റര്‍ കടന്നത്.

വാല്‍വിന്റെ നിയന്ത്രണത്തിലുള്ള പ്രധാന കോയിലും അധിക കോയിലും പ്രവര്‍ത്തിപ്പിച്ചതോടെയാണ് ഇന്ധനത്തിന്റെ ഒഴുക്ക് നിലച്ചുപോയി തിങ്കളാഴ്ച്ചയിലെ ശ്രമം പരാജയപ്പെട്ടത്. മറ്റ് സംവിധാനങ്ങള്‍കൊണ്ട് പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കുതിപ്പിന് വേഗം കിട്ടിയിരുന്നില്ല.

ഡിസംബര്‍ ഒന്നിന് മംഗള്‍യാന്‍ ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്ന് ചൊവ്വയുടെ ബ്രമണപഥത്തിലേക്ക് യാത്ര തുടങ്ങും. തുടര്‍ന്ന് 282 ദിവസത്തിനകം ചൊവ്വയുടെ ഭ്രമണപഥത്തില്‍ എത്തുമെന്നാണ് ഐ.എസ്.ആര്‍.ഒ യുടെ കണക്ക് കൂട്ടല്‍.

നവംബര്‍ അഞ്ചിനാണ് പി.എസ്.എല്‍.വി.സി ഉപയോഗിച്ച് മംഗള്‍യാനെ ഭ്രമണപഥത്തില്‍ എത്തിച്ചത്.

Advertisement