എഡിറ്റര്‍
എഡിറ്റര്‍
മംഗള്‍യാനെ പുതിയ ഭ്രമണപഥത്തില്‍ എത്തിക്കാനുള്ള ശ്രമം പാളി
എഡിറ്റര്‍
Monday 11th November 2013 2:13pm

mangal

ചെന്നൈ: ഇന്ത്യയുടെ ചൊവ്വാ പര്യവേഷണ പേടകം മംഗള്‍യാനെ പുതിയ ഭ്രമണപഥത്തിലെത്തിക്കാനുള്ള ഐ.എസ്.ആര്‍.ഒ. യുടെ ശ്രമം പാളി.

ഒരു ലക്ഷം കിലോ മീറ്റര്‍ ഉയരത്തിലേക്കെത്തിക്കാനുള്ള ശ്രമമാണ് പരാജയപ്പെട്ടത്. ശ്രമം 25  ശതമാനവും പരാജയപ്പെട്ടുവെന്നാണ് വിവരം.

അതേസമയം പേടകം സുരക്ഷിതമാണെന്ന് ഐ.എസ്.ആര്‍.ഒ വിശദീകരിച്ചു. നവംബര്‍ 15ന് പേടകം ഉയര്‍ത്താനുള്ള ശ്രമം വീണ്ടും  ആവര്‍ത്തിക്കുമെന്നും ഐ.എസ്.ആര്‍.ഒ അറിയിച്ചു.

ദീര്‍ഘവൃത്താകൃതിയിലുള്ള സഞ്ചാരത്തിനിടെ ഭൂമിയുടെ ഏറ്റവും അടുത്ത് 273 കിലോ മീറ്റര്‍ വരെയും അകലെ 28000 കിലോമീറ്റര്‍ വരെയും വരുന്ന ഭ്രമണപഥത്തിലാണ് ഉപഗ്രഹം ആദ്യം ഉയര്‍ത്തിയത്.

രണ്ടാംഘട്ടത്തില്‍ 40000 കിലോമീറ്റര്‍ ഭ്രമണപഥത്തില്‍ എത്തിക്കാനുള്ള ശ്രമവും  മൂന്നാം ഘട്ടത്തില്‍ ഭൂമിയില്‍ നിന്ന് 72000 കിലോ മീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ എത്തിക്കാനുള്ള ശ്രമവും വിജയിച്ചിരുന്നു.

സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍ നിന്ന് നവംബര്‍ അഞ്ചിനാണ് മംഗള്‍യാന്‍ വിക്ഷേപിച്ചത്. ഇന്ത്യയുടെ ആദ്യ ഗ്രഹാന്തര യാത്രാ ദൗത്യമായിരുന്നു ഇത്.

ചൊവ്വയിലെ ജലസാന്നിധ്യം, അന്തരീക്ഷഘടന, അണുവികിരണ സാന്നിധ്യം എന്നിവയെക്കുറിച്ച് പഠിക്കാനാണ മംഗള്‍യാനെ വിക്ഷേപിച്ചത്.

Advertisement