എഡിറ്റര്‍
എഡിറ്റര്‍
മംഗള്‍യാന്‍: അഞ്ചാം ഭ്രമണപഥം ഉയര്‍ത്തല്‍ ശ്രമം വിജയകരം
എഡിറ്റര്‍
Saturday 16th November 2013 1:32pm

mangal

ചെന്നൈ: ഇന്ത്യയുടെ പേടകമായ മംഗള്‍യാന്റെ ഭ്രമണപഥം ഉയര്‍ത്താന്‍ ഏറ്റവും ഒടുവില്‍ നടന്ന ശ്രമവും വിജയിച്ചു. ഇതോടെ അഞ്ചാമത്തെ ഭൂഭ്രമണപഥത്തിലേക്ക് വിജയകരമായി എത്തിയെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു.

പേടകത്തിന്റെ ഭ്രമണപഥത്തിന് ഭൂമിയില്‍നിന്നുള്ള ഏറ്റവും കൂടിയ അകലം ഇതോടെ 192,874 കിലോമീറ്ററായി.

ശ്രീഹരിക്കോട്ടയില്‍നിന്ന് കഴിഞ്ഞ നവംബര്‍ അഞ്ചിനാണ് പേടകം വിക്ഷേപിച്ചത്. പത്തുമാസം സൗരഭ്രമണപഥത്തില്‍ സഞ്ചരിക്കുന്ന മംഗള്‍യാന്‍ പേടകം 2014 സപ്തംബര്‍ 24 ന് ചൊവ്വാഗ്രഹത്തിന്റെ ഭ്രമണപഥത്തിലെത്തും.

നവംബര്‍ 8, 9 തിയതികളില്‍ രണ്ടുതവണ വിജയകരമായി പേടകത്തിന്റെ ഭ്രമണപഥം വികസിപ്പിച്ചിരുന്നു. എന്നാല്‍ നാലാമത്തെ ഭ്രമണപഥത്തിലെത്തിക്കാന്‍ നവംബര്‍ 11 ന് നടത്തിയ ശ്രമം പൂര്‍ണമായും വിജയിച്ചിരുന്നില്ല.

1,350 കിലോഗ്രാം ഭാരമുള്ള മംഗള്‍യാന്‍ പേടകത്തെ നവംബര്‍ അഞ്ചിന് വെറും 44 മിനിറ്റുകൊണ്ടാണ് പിഎസ്എല്‍വി സി25 റോക്കറ്റ് ആദ്യ ഭൂഭ്രമണപഥത്തിലെത്തിച്ചത്.

‘മാഴ്‌സ് ഓര്‍ബിറ്റര്‍ മിഷന്‍ ‘ ( Mars Orbiter Mission ) എന്ന് പേരുള്ള മംഗള്‍യാന്‍ പേടകത്തെ അടുത്ത ഭ്രമണപഥത്തിലേക്ക് ഇനി നീക്കുക ഡിസംബര്‍ ഒന്നിനാണ്.

Advertisement