എഡിറ്റര്‍
എഡിറ്റര്‍
ഭൂമി വിട്ട് മംഗള്‍യാന്‍ ചൊവ്വയിലേക്ക്
എഡിറ്റര്‍
Sunday 1st December 2013 1:41am

mangal

ബാംഗ്ലൂര്‍: ഇന്ത്യയുടെ ആദ്യ ഗ്രഹാന്തര ദൗത്യമായ മംഗള്‍യാന്‍ വിജയകരമായി ഭൂമിയുടെ ഭ്രമണപഥം ഭേദിച്ച് ചൊവ്വയിലേക്ക് പുറപ്പെട്ടു. ശനിയാഴ്ച അര്‍ദ്ധരാത്രി 12.49നാണ് ഭൂമി വിട്ട് ചൊവ്വയിലേക്കുള്ള പ്രയാണം ആരംഭിച്ചത്.

ട്രാന്‍സ്മാര്‍ഷ്യല്‍ ഇഞ്ചകഷന്‍ എന്ന നിര്‍ണായക ഘട്ടം വിജയകരമായി പിന്നിട്ടതായി ഐ.എസ്.ആര്‍. ഒ അധികൃതര്‍ അറിയിച്ചു. 1,92,919 കിലോമീറ്റര്‍വരെ അകലെയുള്ള ദീര്‍ഘവൃത്തപഥത്തില്‍ ഭൂമിയെ വലംവെക്കുകയായിരുന്ന മംഗള്‍യാന്റെ, യാത്രയിലെ ഏറ്റവും സങ്കീര്‍ണവും അപകടകരവുമായ സഞ്ചാര കടമ്പയാണു മറികടന്നത്.

ഭൂമിയുടെ ഭ്രമണപഥത്തില്‍നിന്ന് ചൊവ്വയിലേക്കു കടക്കാന്‍ ഗുരുത്വാകര്‍ഷണ വലയത്തില്‍നിന്നു പുറത്തുകടക്കേണ്ടിയിരുന്നു. പേടകം ഭൂമിക്ക് ഏറ്റവും അടുത്തുവരുന്ന സമയം ട്രാന്‍സ് മാര്‍സ് ഇന്‍ജക്ഷന്‍ (ടി.എം.ഐ)എന്ന പ്രക്രിയയിലൂടെ ചൊവ്വയിലേക്കു തൊടുക്കുകയാണു ചെയ്തത്.

ഉപഗ്രഹത്തിന്റെ വേഗം സെക്കന്‍ഡില്‍ 873 കി.മീറ്ററായിരുന്നു. ഭൂമിയുടെ ആകര്‍ഷണത്തെ മറികടക്കാന്‍ സെക്കന്‍ഡില്‍ ഒന്നരക്കിലോമീറ്ററോളം വേഗം വേണം.

ഈ സങ്കീര്‍ണപ്രക്രിയയ്ക്കായി പേടകത്തിനുള്ളിലെ ലിക്വുഡ് അപ്പോജി മോട്ടോര്‍ എന്ന ബൂസ്റ്റര്‍ സംവിധാനത്തിലെ ഇന്ധനം ജ്വലിപ്പിച്ചു. ഇതോടെ വന്യമായ കരുത്തു നേടിയ പേടകം ഭൂമിയുടെ ആകര്‍ഷണവലയം ഭേദിച്ചു ചൊവ്വയുടെ ഭ്രമണപഥത്തിലെത്തുകയായിരുന്നു.

ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിക്കഴിഞ്ഞതോടെ മോട്ടോറിന്റെ പ്രവര്‍ത്തനം പതിയേയാക്കി പേടകത്തിന്റെ വേഗത കുറച്ച് ചൊവ്വയുടെ ആകര്‍ഷണവലയത്തിനുള്ളില്‍ പുതിയൊരു സഞ്ചാരപഥം സൃഷ്ടിച്ച് മംഗള്‍യാന്‍ പുതിയ യാത്ര തുടങ്ങും.

നവംബര്‍ അഞ്ചിനാണ് ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തി 450 കോടി രൂപ മുതല്‍മുടക്കുള്ള മംഗള്‍യാന്‍ വിജയകരമായി വിക്ഷേപിച്ചത്.
2014 സപ്തംബര്‍ 24ന് അത് ചൊവ്വയ്ക്കടുത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Advertisement