Categories

മംഗള എക്‌സ്പ്രസ് പാളം തെറ്റി: 7 മരണം

mangala

മുംബൈ:  നിസാമുദ്ദീന്‍-മംഗള എക്‌സ്പ്രസ് പാളം തെറ്റി  7 മരണം. അമ്പതോളം പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പത്ത് പേരുടെ നില ഗുരുതരമാണ്.

മുംബൈ നാസിക് റോഡ് സ്റ്റേഷന് സമീപം പുലര്‍ച്ചെ 6.25 നോടെയാണ് അപകടം ഉണ്ടായത്.

നിരവധി പേര്‍ ബോഗികളില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

ദല്‍ഹി നിസാമുദ്ദീനില്‍ നിന്നും എറണാകുളത്തേക്ക് വരികയായിരുന്ന 12618ാം നമ്പര്‍ മംഗള എക്‌സ്പ്രസാണ്  അപകടത്തില്‍പ്പെട്ടത്.

പത്ത് ബോഗികളാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ എസ്9, എസ്10, എസ്11 എന്നീ ബോഗികള്‍ പൂര്‍ണ്ണമായും പാളം തെറ്റി.

എ.സി കോച്ചുകളായ ബി1, ബി2, ബി3 എന്നിവയും അപകടത്തില്‍പ്പെട്ടിരിക്കുകയാണ്.പാളത്തില്‍ വിള്ളലും കണ്ടെത്തിയിട്ടുണ്ട്.

മംഗള എക്‌സ്പ്രസ് പാളം തെറ്റിയതിനാല്‍ ഈ വഴിയിലുള്ള ട്രെയിന്‍ ഗതാഗതം വൈകി. ആറു മണിക്കൂറിനുള്ളില്‍ ഗതാഗതം പുന:സ്ഥാപിക്കാന്‍ കഴിയുമെന്നാണ് സൂചന.

Tagged with: |