മനേസര്‍: മാരുതി മനേസര്‍ പ്ലാന്റില്‍ കാര്‍ ഉത്പാദനം ഉടന്‍ പുന:സ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹുഡ അറിയിച്ചു.

Ads By Google

തൊഴിലാളി  സംഘര്‍ഷത്തില്‍ ഒരു ഉദ്യോസ്ഥന്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് ജുലൈ 21 നാണ് മാരുതി മനേസര്‍ പ്ലാന്റ് അടച്ചുപൂട്ടിയത്.

കഴിഞ്ഞ 18 ന് ആരംഭിച്ച സംഘര്‍ഷത്തില്‍ ഒരു ഉദ്യോഗസ്ഥന്‍ കൊല്ലപ്പെടുകയും 100 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

സംഭവത്തെകുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ ഹരിയാന സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.

പ്ലാന്റിലെ സംഘര്‍ഷം ഹരിയാനയിലെ നിക്ഷേപമേഖലയെ ബാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു