എഡിറ്റര്‍
എഡിറ്റര്‍
സ്ത്രീകളും കുട്ടികളും മൃഗങ്ങളും രാഷ്ട്രീയക്കാരും കേരളത്തില്‍ സുരക്ഷിതരല്ലെന്ന് മനേക ഗാന്ധി; കേരളത്തില്‍ രാഷ്ട്രപതി ഭരണം വരണം
എഡിറ്റര്‍
Monday 20th February 2017 6:12pm


ന്യൂദല്‍ഹി: കേരളത്തിനെതിരെ വിമര്‍ശനവുമായി കേന്ദ്ര വനിതാശിശുക്ഷേമ മന്ത്രി മനേകഗാന്ധി. കേരളത്തില്‍ സ്ത്രീകളും കുട്ടികളും മൃഗങ്ങളും രാഷ്ട്രീയക്കാരും ഉള്‍പ്പടെ ആരും സുരക്ഷിതരല്ലെന്നും സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം വരണമെന്നും മനേക ഗാന്ധി പറഞ്ഞു.

കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നെന്നും കുറ്റവാളികള്‍ക്ക് ഭരിക്കുന്നവരുടെ പിന്തുണ ലഭിക്കുന്നുണ്ടെന്നും മനേകഗാന്ധി കുറ്റപ്പെടുത്തി. ക്രിമിനലുകളും ക്വട്ടേഷന്‍ സംഘങ്ങളുമാണ് നാട്ടില്‍ ഉള്ളതെന്നും അവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നില്ലെന്നും മനേകഗാന്ധി പറഞ്ഞു.

നൂറിന് മുകളില്‍ കേസുകളില്‍ പ്രതികളായവര്‍ പിടികൊടുക്കാതെ നടക്കുകയാണെന്നും മുഖ്യമന്ത്രിയെ മറ്റു മന്ത്രിമാര്‍ അനുസരിക്കാത്ത അവസ്ഥയാണുള്ളതെന്നും മനേകഗാന്ധി ആരോപിക്കുന്നു.


Read more: മോദിയുടെ ‘ഖബര്‍സ്ഥാന്‍’ പരാമര്‍ശം; തെരഞ്ഞെടുപ്പ് കമ്മീഷന് കോണ്‍ഗ്രസ് പരാതി നല്‍കുന്നു


കൊച്ചിയില്‍ ചലചിത്ര നടിക്കെതിരായ അക്രമത്തിന്റെ  പശ്ചാത്തലത്തിലാണ് മനേക ഗാന്ധിയുടെ പ്രതികരണം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൊച്ചിയിലേക്കുള്ള യാത്രക്കിടെ നടി ആക്രമിക്കപ്പെട്ടിരുന്നത്.

അതേ സമയം കേസിലെ മുഖ്യപ്രതിയായ സുനില്‍കുമാറും മറ്റുപ്രതികളായ മണികണ്ഠന്‍, ബിജീഷ് എന്നിവരും ഇന്ന് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്.

Advertisement