ന്യൂദല്‍ഹി: ജന്‍ലോക്പാല്‍ ബില്ലിനായുള്ള നിരാഹാര സമരം അണ്ണാ ഹസാരെയ്‌ക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ചതിന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി മാപ്പു പറഞ്ഞു. തന്റെ പ്രസ്താവന ഹസാരെയെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അദ്ദേഹത്തോട് മാപ്പു ചോദിക്കുന്നതായും തിവാരി പറഞ്ഞു.

ഹസാരെ അഴിമതിക്കാരനാണെന്നും അദ്ദേഹത്തിന്റെ ട്രസ്റ്റ് കണക്കുകളില്‍ കൃത്രിമം കാട്ടി അഴിമതി നടത്തിയെന്നും നേരത്തെ കോണ്‍ഗ്രസ് വക്താവായ മനീഷ് തിവാരി ആരോപിച്ചിരുന്നു.