മന്‍സോര്‍: മധ്യപ്രദേശില്‍ കര്‍ഷക പ്രക്ഷോഭം ശക്തമാകുന്നതിനിടെ വീണ്ടും കര്‍ഷകന്‍ കൊല്ലപ്പെട്ടു. ബഡാവന്‍ ഗ്രാമത്തിലെ ഘനശ്യാം ധക്കഡെന്ന 26കാരനാണ് ഇന്നലെ വൈകീട്ട് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസമുണ്ടായ പൊലീസ് വെടിവെപ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് മന്‍സോറില്‍ വീണ്ടും മരണം റിപ്പോര്‍ട്ട് ചെയ്തത്.


Also read ഫസല്‍ വധം; ആര്‍.എസ്.എസ് നേതാവുമായുള്ള സുബീഷിന്റെ ഫോണ്‍ സംഭാഷണവും പുറത്ത്


എന്നാല്‍ കൊലപാതകത്തിന് പിന്നില്‍ പൊലീസ് മര്‍ദ്ദനമാണെന്ന ആരോപണം പൊലീസ് നിഷേധിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു. രാജ്യത്ത് കര്‍ഷക സമരം ശക്തമാകുന്നതിനിടെയാണ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്.


Dont miss വിവാദമായ സ്‌കൂള്‍ യൂണിഫോമിന്റെ ഫോട്ടോ പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസ്


അതേസമയം മന്‍സോറിലെ കര്‍ഷക പ്രതിഷേധം അനുനയിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ നിരാഹാര സമരം ആരംഭിച്ചു. ഭോപ്പാലിലെ ദസഹ്‌റാ മൈതാനത്താണ് ഉപവാസം. കര്‍ഷകരുമായി ഏത് തലത്തിലും ചര്‍ച്ചയ്ക്ക് തയാറാണമെന്നും കര്‍ഷകര്‍ക്ക് നിരാഹാരവേദിയിലെത്തി ചര്‍ച്ച നടത്താമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അക്രമത്തില്‍ ദുഖമുണ്ടെന്നും അക്രമത്തിന്റെ പാത വിട്ട് ചര്‍ച്ചയ്ക്ക് സന്നദ്ധമാകാനും പ്രക്ഷോഭകരോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.