എഡിറ്റര്‍
എഡിറ്റര്‍
മുഖ്യമന്ത്രിയുടെ തലക്ക് വിലയിട്ട ചന്ദ്രാവതിനെതിരെ ഒടുവില്‍ മധ്യപ്രദേശ് പൊലീസ് കേസെടുത്തു; ചുമത്തിയത് നിസാര വകുപ്പുകള്‍
എഡിറ്റര്‍
Saturday 4th March 2017 3:34pm

 

ഭോപ്പാല്‍: കേരള മുഖ്യമന്ത്രി പിണറായി വിജയനെ കൊല്ലുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച ആര്‍.എസ്.എസ് നേതാവിനെതിരെ മധ്യപ്രദേശ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ജാമ്യം ലഭിക്കാവുന്ന നിസാര വകപ്പുകള്‍ ചുമത്തിയാണ് കുന്ദന്‍ ചന്ദ്രാവതിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയതിരിക്കുന്നത്.


Also read ക്യാമ്പസുകളിലെ എ.ബി.വി.പി അതിക്രമങ്ങള്‍ക്കെതിരെ ദല്‍ഹിയില്‍ എസ്.എഫ്.ഐയുടെ പടുകൂറ്റന്‍ റാലി; അണിനിരന്നത് 2000ത്തിലധികം പേര്‍ 


സി.പി.ഐ.എം അക്രമരാഷ്ട്രീയത്തിനെതിരെ എന്ന പേരില്‍ ഭോപ്പാലില്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ചന്ദ്രാവത് പിണറായിയുടെ തലയെടുക്കുന്നവര്‍ക്ക് ഒരുകോടി രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നത്. കേരള മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ ആര്‍.എസ്.എസ് നേതാവിനെതിരെ രാജ്യവ്യാപക പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. പ്രതിഷേധത്തെതുടര്‍ന്ന് ആര്‍.എസ്.എസ് ചന്ദ്രാവതിനെ പാര്‍ട്ടി ചുമതലകളില്‍ നിന്നും നീക്കിയിരുന്നു.


Dont miss സദ്ഗുരു നിര്‍മ്മിച്ച് മോദി ഉദ്ഘാടനം ചെയ്ത ശിവന്റെ പ്രതിമ നിര്‍മ്മിച്ചത് നിയമംലംഘിച്ചെന്ന് തമിഴ്‌നാട് സര്‍ക്കാര്‍: പ്രതിമ പൊളിക്കണമെന്നും സര്‍ക്കാര്‍ 


നേരത്തെ വധഭീഷണിയുടെ പശ്ചാത്തലത്തില്‍ ആര്‍.എസ്.എസ് നേതാവിനെതിരെ യു.എ.പി.എ ചുമത്തണമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നു. പിണറായിയുടെയും ഇടത് പ്രവര്‍ത്തകരുടെയും ജീവനുമെടുക്കുമെന്ന് പ്രഖ്യാപിച്ചത് ഭീകര പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആഹ്വാനമാണെന്ന് ആരോപിച്ചായിരുന്നു യു.എ.പി.എ ചുമത്തണമെന്ന് കോടിയേരി ആവശ്യപ്പെട്ടിരുന്നത്. പ്രതിപക്ഷ നേതാക്കളടക്കം കേരളത്തിലെ രാഷ്ട്രീയ നേതൃത്വവും ചന്ദ്രാവതിനെതിരെ നടപടി ആവശ്യപ്പെട്ടിരുന്നു.

വിവാദ പ്രസ്താവനയില്‍ ഉറച്ച് നിന്ന കുന്ദന്‍ ചന്ദ്രാവത് പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് വിഷയത്തില്‍ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. പ്രസ്താവനയില്‍ ഖേദിക്കുന്നതായും പറഞ്ഞത് പിന്‍വലിക്കുകയുമാണെന്നായിരുന്നു ചന്ദ്രാവത് പറഞ്ഞത്.

Advertisement