Categories

ചെല്‍സിയെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സെമിയില്‍

javier hernandez goal against chelsea

മാഞ്ചസ്റ്റര്‍: കരുത്തരായ ചെല്‍സിയെ 2-1ന് തകര്‍ത്ത് മാഞ്ചസ്റ്റര്‍ യുണൈഡ് ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പ്രവേശിച്ചു. തുടര്‍ച്ചയായ നാലാംതവണയാണ് ചുവന്ന കുപ്പായക്കാര്‍ ചാമ്പ്യന്‍സ് ലീഗ് സെമിയിലെത്തുന്നത്.

മാഞ്ചസ്റ്ററിന്റെ ദക്ഷിണകൊറിയന്‍ താരം പാര്‍ക്ക് ജി സങും ജാവിയര്‍ ഹെര്‍ണോണ്ടസുമാണ് ഗോള്‍ നേടിയത്. ചെല്‍സിയുടെ ആശ്വാസഗോള്‍ ഐവറി കോസ്റ്റ് താരം ദിദിയര്‍ ദ്രോഗ്‌ബെയുടെ വകയായിരുന്നു. മികച്ച പ്രകടനം നടത്തിയ റയന്‍ ഗിഗ്‌സാണ് മാഞ്ചസ്റ്ററിന്റെ താരമായത്.

നാനിയെ ഫൗള്‍ ചെയ്തതിന് റാമിറെസിന് മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തുപോകേണ്ടി വന്നതോടെ പത്തുപേരുമായാണ് ചെല്‍സി കളിച്ചത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.