മാഞ്ചസ്റ്റര്‍: ദക്ഷിണ കൊറിയന്‍ സ്‌ട്രൈക്കര്‍ പാര്‍ക്ക് ജി സങിന്റെ ഗോളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആര്‍സനലിനെ തകര്‍ത്തു. ഈ വിജയത്തോടെ പോയിന്റ്പട്ടികയില്‍ ഒന്നാംസ്ഥാനത്തെത്താനും ‘ചുവന്ന ചെകുത്താന്‍’മാര്‍ക്കായി.

വിരസമായ മല്‍സരത്തിന്റെ 41 ാം മിനുറ്റിലായിരുന്നു പാരര്‍ക്കിന്റെ ഗോള്‍. ഗോള്‍ തിരിച്ചടിക്കാന്‍ ആര്‍സെന്‍ വെംഗറിന്റെ ടീം ശ്രമിച്ചെങ്കിലും നടന്നില്ല. നേരത്തേ 71ാം മിനുറ്റില്‍ ലഭിച്ച പെനല്‍റ്റി മാഞ്ചസ്റ്റര്‍ സ്‌ട്രൈക്കര്‍ വെയ്ന്‍ റൂണി പാഴാക്കിയിരുന്നു.

ഇതോടെ 16 കളികളില്‍ നിന്ന് 34 പോയിന്റോടെ യുണൈറ്റഡ് പട്ടികയില്‍ ഒന്നാമതെത്തി.രണ്ടാം സ്ഥാനത്തുള്ള ആര്‍സനലിന് 32 പോയിന്റും മൂന്നാമതുള്ള സിറ്റിക്ക് 32 പോയിന്റുമാണുള്ളത്.