ബെര്‍ലിന്‍: അട്ടിമറിയുടെ കരുത്തില്‍ കുതിച്ചെത്തിയ ഷാല്‍ക്കെയെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ പ്രവേശിച്ചു. എതിരില്ലാത്ത രണ്ടുഗോളുകള്‍ക്കാണ് യുണൈറ്റഡ് ഷാല്‍ക്കെയെ തോല്‍പ്പിച്ചത്.

Subscribe Us:

വെയ്ന്‍ റൂണിയും റെയ്ന്‍ ഗിഗ്‌സുമാണ് ചുവന്ന കുപ്പായക്കാര്‍ക്കായി ഗോളുകള്‍ നേടിയത്. അറുപത്തിയേഴാം മിനുറ്റില്‍ ഗിഗ്‌സ് ആണ് യുണൈറ്റഡിനായി ആദ്യഗോള്‍ നേടിയത്. റൂണി നല്‍കിയ മികച്ച പാസില്‍ നിന്നായിരുന്നു ഗിഗ്‌സ് ഗോള്‍ കണ്ടെത്തിയത്. തുടര്‍ന്ന് മിനുറ്റുകള്‍ക്ക് ശേഷം റൂണി യുണൈറ്റഡിന്റെ ഗോള്‍നേട്ടം രണ്ടാക്കി ഉയര്‍ത്തി.

നാലുഗോളിനെങ്കിലും യുണൈറ്റഡി ജയിക്കേണ്ട കളിയായിരുന്നു കഴിഞ്ഞദിവസം നടന്നത്. എന്നാല്‍ ഷാല്‍ക്കെ ഗോള്‍കീപ്പര്‍ മാനുല്‍ നെയൂര്‍ നടത്തിയ ചില അവിസ്മരണീയ സേവുകള്‍ യുണൈറ്റഡിന് ഗോളുകള്‍ നിഷേധിക്കുകയായിരുന്നു.