എഡിറ്റര്‍
എഡിറ്റര്‍
എഫ് എ കപ്പില്‍ മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് ക്വാര്‍ട്ടറില്‍
എഡിറ്റര്‍
Tuesday 19th February 2013 11:41am

മാഞ്ചസ്റ്റര്‍: എഫ് എ കപ്പില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് റീഡിംഗ് റോയല്‍സിനെ പരാജയപ്പെടുത്തി മാഞ്ചസ്റ്റര്‍ ക്വാര്‍ട്ടറില്‍ കടന്നു.

Ads By Google

തിങ്കളാഴ്ച ഓള്‍ഡ് ട്രാഫോര്‍ഡിലില്‍ നടന്ന മത്സരത്തില്‍ രണ്ടാം പകുതിയാലാണ് രണ്ട് ഗോളുകളും റോയല്‍സിന്റെ വലയിലേക്ക് മാഞ്ചസ്റ്റര്‍ അടിച്ചു പറത്തിയത്.

അറുപത്തി മൂന്നാം മിനുട്ടില്‍ നാനിയാണ് യുണൈറ്റഡിനായി ആദ്യഗോള്‍ നേടിയത്. തുടര്‍ന്ന് ഏതാനും മിനുട്ടികള്‍ക്കുള്ളില്‍ തന്നെ ജാവിയര്‍ ഹെര്‍ണാണ്ടസ് ഗോളിലൂടെ തന്റെ സ്വാധീനം വ്യക്തമാക്കി.

റീഡിങിന് വേണ്ടി ജോബി മക് അനഫ് ആണ് ഗോളടിച്ചത്.  ക്വാര്‍ട്ടറില്‍ മിഡില്‍സ് ബ്രോയോ ചെല്‍സിയയായിരിക്കും യുണൈറ്റഡിന്റെ എതിരാളികള്‍.

ഇന്നലെ നടന്ന മത്സരത്തില്‍ ലീഡ്‌സ് യുണൈറ്റഡിനെ എതിരില്ലാത്ത നാലുഗോളുകള്‍ക്ക് പരാജയപ്പെടുത്തി മാഞ്ചസ്റ്റര്‍ സിറ്റിയും എഫ്.എ കപ്പിന്റെ ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്.

Advertisement