സ്വിറ്റ്‌സര്‍ലാന്റ്: താരനിബിഡമായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് യൂറോപ്പ ലീഗില്‍ തോല്‍വി. ലേക് പൊസ്‌നാന്‍ ആണ് 3-1 ന് സിറ്റിയെ തകര്‍ത്തത്. തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണ് സിറ്റിക്ക് നേരിടേണ്ടിവന്നിരിക്കുന്നത്.

ദിമിത്രി ഇന്‍ജാക്കിലൂടെ പൊസ്‌നാനാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ ആദ്യപകുതിക്കുശേഷം ഇമ്മാനുവല്‍ അഡബയോര്‍ സിറ്റിക്കായി ഗോള്‍ മടക്കി. എന്നാല്‍ കളിതീരാന്‍ മിനുറ്റുകള്‍ ബാക്കിനില്‍ക്കെ അര്‍ബോലെഡയും മോസ്‌ഡെന്‍സും പോസ്‌നാന്റെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി.