മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്നലെ സമനില പോരാട്ടത്തിന്റെ ദിനം. റയല്‍ മാഡ്രിഡിനെ ബോറൂസിയ ഡോര്‍ട്മുണ്ട് സമനിലയില്‍ തളച്ചപ്പോള്‍, ആഴ്‌സനല്‍-ഷാല്‍ക്കെ പോരാട്ടവും സമനിലയിലായി.

മാഞ്ചസ്റ്റര്‍ സിറ്റിയും സമനിലയ്ക്ക് വഴങ്ങിയപ്പോള്‍ മിലാനും സമനില കുരുക്കില്‍ പെട്ടു. മാഞ്ചസ്റ്റര്‍ സിറ്റി-അജാക്‌സ് മത്സരത്തില്‍ രണ്ട് ഗോളുകല്‍ വീതമടിച്ചാണ് ടീമുകള്‍ സമനില നേടിയത്.

Ads By Google

യായ ടോറെയും, സെര്‍ജിയോ അഗുവേറയും മാഞ്ചസ്റ്റര്‍ സിറ്റിക്കായി ഗോളടിച്ചപ്പോള്‍, സിയാന്‍ ഡീ ജോങ് അജാക്‌സിനായി ഇരട്ടഗോളുകള്‍ കരസ്ഥമാക്കി. മിലാന്‍-മലാഗ മല്‍സരവും ഒരോ ഗോള്‍ വീതമടിച്ച് സമനിലയിലായി.

രണ്ട് ഗോളുകള്‍ വീതമടിച്ചാണ് റയല്‍-ബോറൂസിയ പോരാട്ടം അവസാനിച്ചത്. 28ാം മിനിറ്റില്‍ ബോറൂസിയയുടെ മാര്‍ക്കോ റൂസാണ് ആദ്യം ഗോളടിച്ചത്.

34ാം മിനിറ്റില്‍ പെപ്പെയിലൂടെ റയലിന്റെ മറുപടി. എന്നാല്‍ 45ാം മിനുട്ടില്‍ ആര്‍ബലോയിലൂടെ ബോറൂസിയ വീണ്ടും ലീഡ് നേടി. മത്സരം അവസാനിക്കാനിരിക്കെ, 89ാം മിനിറ്റില്‍ മെസൂട്ട് ഒസില്‍ റയലിന് വീണ്ടും സമനില നേടിക്കൊടുത്തു.