ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ എവര്‍ടണിനോട് മാഞ്ചസ്റ്റര്‍ സിറ്റിക്ക് അപ്രതീക്ഷിത തോല്‍വി. ആദ്യഗോള്‍ നേടിയ ഡാരന്‍ ഗിബ്‌സണാണ് എവര്‍ടണിന് വിജയം സമ്മാനിച്ചത്. അറുപതാം മിനിറ്റിലായിരുന്നു ഗിബ്‌സണിന്റെ ഗോള്‍. തോറ്റെങ്കിലും ലീഗില്‍ ഒന്നാം സ്ഥാനം സിറ്റിക്ക് നഷ്ടമാവില്ല.

മികച്ച ഗോള്‍ ശരാശരിയാണ് സിറ്റിക്ക് തുണയായത്. മത്സരത്തില്‍ ഏറ്റവും കൂടുതല്‍ പന്ത് കൈവശം വെച്ചതെല്ലാം മാഞ്ചസ്റ്റര്‍ സിറ്റിയായിരുന്നു. എന്നിട്ടും അവര്‍ തോല്‍വി വഴങ്ങുകയായിരുന്നു.

മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്‌റ്റോക് സിറ്റിയെ തകര്‍ത്തു. ഹാവിയര്‍ ഹെര്‍ണാണ്ടസും ദിമിതര്‍ ബര്‍ബറ്റോവിയുമാണ് വിജയ ശില്‍പികള്‍. റൂണി അടക്കമുള്ള മുന്‍നിര താരങ്ങളെ പുറത്തിരുത്തിയാണ് യുണൈറ്റഡ് കളത്തിലിറങ്ങിയിരുന്നത്.

Malayalam News
Kerala News in English