മുംബൈ:മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന്റെ ഓഹരികള്‍ ഇടിവ് തുടരുമെന്ന ആശങ്കയില്‍. ചൊവ്വാഴ്ച 10.8 ശതമാനം ഇടിവാണ് ഓഹരികള്‍ക്കു നേരിട്ടത്. തൊട്ടുമുമ്പ് 20 ശതമാനമായിരുന്നു.

Ads By Google

രണ്ടു ദിവസത്തിനിടെ 28 ശതമാനത്തിന്റെ ഓഹരി വിലയിലെ ഇടിവ് കമ്പനിയുടെ ലാഭത്തിനെ തകിടം മറിയ്ക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്

അതേസമയം ചില ഗോള്‍ഡുലോണുകളിലെ വരുമാനം കൊണ്ട് നിലവിലെ പ്രതിസന്ധി മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ് തങ്ങളെന്ന്  കമ്പനി അറിയിച്ചു.

എന്നാല്‍ ഈ വന്‍ ഇടിവ് കമ്പനിയെ നഷ്ടത്തിലാക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയ്ക്ക് ലാഭത്തിലെത്താനാകില്ലെന്ന വിലയിരുത്തലിലാണ് തങ്ങളെന്നും ബാങ്ക് ഓഫ് അമേരിക്ക മിറില്‍ ലഞ്ച് .

ഓഹരി വിപണിയിലെ മണപ്പുറം ഫിനാന്‍സിന്റെ സൂചിക താഴ്ന്നിരുന്നു.ഓഹരിയുടെ വില  48 രൂപയില്‍ നിന്നും 20 രൂപയായാണ് കുറഞ്ഞിട്ടുള്ളത്. ഇത് മറികടക്കാവുന്നതിലും അധികമാണെന്ന് ബാങ്ക് അമേരിക്ക മിറില്‍ ലഞ്ച് അറിയിച്ചു.

പ്രശ്‌നം പരിഹരിക്കാനുള്ള കമ്പനിയുടെ മാര്‍ഗങ്ങളെല്ലാം അസ്ഥിരപ്പെട്ടതാണ്, ഭാവിയില്‍ മണപ്പുറത്തിന് നഷ്ടം വര്‍ധിക്കുമെന്നും ബാങ്ക് പറഞ്ഞു.