കൊച്ചി: കൊച്ചി മണപ്പുറം ഗോള്‍ഡില്‍ സെക്യൂരിറ്റിക്കാരനെ ഓഫീസിനുള്ളില്‍ പൂട്ടിയിട്ട് ജീവനക്കാരുടെ ക്രൂരത. ഹര്‍ത്താല്‍ ദിനമായ ഇന്ന് സ്ഥാനപത്തില്‍ സെക്യൂരിറ്റിയെ ആവശ്യമുണ്ടെന്നും അതുകൊണ്ട് തന്നെ അതിനുള്ളില്‍ തന്നെ പൂട്ടിയിട്ട് പോകുകയായിരുന്നെന്നും ഇദ്ദേഹം പറയുന്നു.


Dont Miss  ദളിതര്‍ ക്ഷേത്രത്തില്‍ കയറിയതുകൊണ്ട് കാള ഓടിപ്പോയെന്നും അനിഷ്ടസംഭവങ്ങള്‍ ഉണ്ടായെന്നും ആരോപിച്ച് ക്ഷേത്ര ഉത്സവം ഉപേക്ഷിച്ച് സവര്‍ണര്‍ 


ഇന്നലെ രാത്രിയാണ് ഇദ്ദേഹത്തെ ഓഫീസിനുള്ളില്‍ പൂട്ടിയിട്ടത്. നാളെ രാവിലെ എട്ട് മണിക്ക് ശേഷം വന്ന് തുറന്നുതരാമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നതെന്നും അദ്ദേഹം പറയുന്നു. ഇന്നലെ രാത്രി മുതല്‍ ഭക്ഷണമോ വെള്ളമോ കിട്ടാതെ അദ്ദേഹം ഇതിനുള്ളില്‍ കിടക്കുകയാണ്.

മനുഷ്യാവകാശ ലംഘനത്തിന്റെ ഈ ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസാണ് പുറത്തുവിട്ടത്. കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടന്നതെന്നും എത്രയും പെട്ടെന്ന് നടപടി എടുക്കുമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അറിയിച്ചു.