കോഴിക്കോട്: മണപ്പുറം ഫിനാന്‍സില്‍ പണം നിക്ഷേപിക്കരുതെന്ന് റിസര്‍വ് ബാങ്ക് മുന്നറിയിപ്പ് പുറത്തുവന്നതോടെ കമ്പനിയുടെ ഓഹരികള്‍ കുത്തനെ ഇടിഞ്ഞു.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് 1934  അനുസരിച്ച് നിക്ഷേപങ്ങള്‍ വാങ്ങാനോ പുതുക്കാനോ മണപ്പുറം  ഫിനാന്‍സിന് അനുമതിയില്ലെന്നറിയിച്ച് ഫെബ്രുവരി ആറിനാണ് റിസര്‍വ്വ് ബാങ്ക് ഉത്തരവ് പുറത്തുവന്നത്. ഈ വാര്‍ത്ത പുറത്ത് വിട്ടതോടെ  ഇന്നലെ രാവിലെ മുതല്‍ ഓഹരി വിപണിയില്‍

Subscribe Us:

മണപ്പുറത്തിന് വന്‍തിരിച്ചടിയാണ് നേരിട്ടത്. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലും നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലും ഓഹരി വില 20% ഇടിഞ്ഞ് വ്യാപാരദിനത്തിലെ അനുവദനീയമായ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തി.

തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മണപ്പുറം ഫിനാന്‍സ് ഇന്ത്യയിലെ ഏറ്റവും വലിയ ഗോള്‍ഡ് ലോണ്‍ കമ്പനികളിലൊന്നാണ്. വളരെ ഗുരുതരമായ ആരോപണങ്ങളുടെ വസ്തുതകള്‍ നിരത്തിയാണ് നിക്ഷേപകരെ ആര്‍ ബി ഐ ഉപദേശിക്കുന്നത്.  മണപ്പുറത്തിന് കിട്ടുന്ന നിക്ഷേപങ്ങള്‍ക്ക് മണപ്പുറം അഗ്രോ (മാഗ്രോ) യുടെ പേരിലുള്ള സര്‍ട്ടിഫിക്കറ്റ്/രശീതി ആണ് നല്‍കുന്നതെന്നും നിക്ഷേപം മടക്കി നല്‍കുന്നതിന് പകരം ഇത് വീണ്ടും മാഗ്രോയുടെ പേരില്‍ പുതുക്കി നല്‍കുകയാണന്നും അതില്‍ വിശദീകരിക്കുന്നു.

നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിന് വിലക്കുണ്ടെങ്കിലും നിലവിലെ സ്വര്‍ണവായ്പാ നടപടികതള്‍തുടരുന്നതിന് യാതൊരു വിലക്കും ഏര്‍പ്പെടുത്തിയിട്ടില്ല. മണപ്പുറം ജനറല്‍ ഫിനാന്‍സ് ആന്റ് ലീസിങ് എന്ന പേരില്‍ നേരത്തെ അറിയപ്പെട്ടിരുന്ന കമ്പനി നോണ്‍ ഡിപ്പോസിറ്റ് ടേക്കിങ്, നോണ്‍ ബാങ്കിങ് ഫിനാന്‍ഷ്യല്‍കമ്പനി എന്ന കാറ്റഗറിയിലാണ് ഇപ്പോഴുള്ളത്. നോണ്‍ കണ്‍വെര്‍ട്ടബിള്‍ ഡിബെന്ററുകളിലൂടെ മാത്രമാണ് കമ്പനി ഇപ്പോള്‍ പണം സ്വീകരിക്കുന്നത്.

പ്രശ്‌നം വെളിയില്‍ വന്നതോടെ റിസര്‍വ് ബാങ്ക് നിര്‍ദ്ദേശത്തെ വ്യാഖ്യാനിച്ചുകൊണ്ട് മണപ്പുറം മാനേജ്‌മെന്റ് രംഗത്ത് വാര്‍ത്ത പുറത്തുവിട്ടിരുന്നു.  മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് പൊതുനിക്ഷേപം (പബ്ലിക് ഡെപ്പോസിറ്റ്) സ്വീകരിക്കരുതെóാണ് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശമെóും ഓഹരികളാക്കി മാറ്റാന്‍ പറ്റാത്ത കടപ്പത്രങ്ങളിലൂടെയും (എന്‍.സി.ഡി.) സബോര്‍ഡിനേറ്റ് ബോര്‍ഡുകളിലൂടെയും നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിന് നിയമപരമായ തടസങ്ങളില്ലെന്നുമാണ് മണപ്പുറം മാനേജിങ് ഡയറക്ടര്‍ ഐ. ഉണ്ണികൃഷ്ണന്‍ പറഞ്ഞത്.

Malayalam News

Kerala News In English