എഡിറ്റര്‍
എഡിറ്റര്‍
മണപ്പുറം ഫിനാന്‍സില്‍ അവധി ദിനങ്ങളില്‍ സെക്യൂരിറ്റിക്കാരെ പൂട്ടിയിടുന്നത് പതിവ്; വെളിപ്പെടുത്തലുമായി നാട്ടുകാര്‍
എഡിറ്റര്‍
Tuesday 30th May 2017 10:42am

കൊച്ചി: എളമക്കര മണപ്പുറം ഫിനാന്‍സില്‍ സെക്യൂരിറ്റിജീവനക്കാരനെ പൂട്ടിയിട്ടത് പുതിയ സംഭവമല്ലെന്ന വെളിപ്പെടുത്തലുമായി നാട്ടുകാര്‍. ഇത് ഇവിടെ പതിവാണെന്നും എന്നാല്‍ ഹര്‍ത്താല്‍ ദിനമായ ഇന്ന് ജീവനക്കാര്‍ എത്താത്തതിനാലാണ് വാര്‍ത്ത പുറത്തുവന്നതെന്നും നാട്ടുകാര്‍ പറയുന്നു.

എല്ലാ ശനിയും ഞായറും സെക്യൂരിറ്റിക്കാരെ പൂട്ടിയിട്ടാണ് ജീവനക്കാര്‍ പോകാറാണ്. എന്നാല്‍ കരാര്‍ അടിസ്ഥാനത്തില്‍ ഇവിടെ എത്തുന്ന സെക്യൂരിറ്റി ജീവനക്കാരാരും ഇതുവരെ പരാതിയുമായിരംഗത്ത് വന്നിട്ടില്ല. അതുകൊണ്ട് തന്നെയാണ് ഈ വാര്‍ത്ത ഇതുവരെ പുറത്തുവരാതിരുന്നതെന്നും നാട്ടുകാര്‍ പറയുന്നു.

രാവിലെ പത്രം ഏല്‍പ്പിക്കാന്‍ വന്ന ഏജന്റിനോട് ചായ വേണമെന്ന് ഇദ്ദേഹം ആവശ്യപ്പെട്ടതോടുകൂടിയാണ് പൂട്ടിയിട്ട് ജീവനക്കാര്‍ പോയ വിവരം നാട്ടുകാര്‍ അറിയുന്നത്.


Dont Miss ഹര്‍ത്താല്‍ ദിനത്തില്‍ മണപ്പുറം ഗോള്‍ഡില്‍ സെക്യൂരിറ്റിക്കാരനെ പൂട്ടിയിട്ട് ജീവനക്കാരുടെ ക്രൂരത ; ദൃശ്യങ്ങള്‍ പുറത്ത് 


ഈ സ്ഥാപനത്തില്‍ ഏജന്റുമാരാണ് സെക്യൂരിറ്റിമാരെ കൊണ്ടുവരുന്നത്. ഇദ്ദേഹം ഇവിടെ പുതിയ സെക്യൂരിറ്റിയായാണ് വന്നത്. അതേസമയം വാര്‍ത്ത വന്ന് ഇത്രയും സമയം പിന്നിട്ടിട്ടും ഇതുവരെ ഇദ്ദേഹത്തെ ഇതിനുള്ളില്‍ നിന്ന് പുറത്തെത്തിക്കാന്‍ തയ്യാറാകാത്ത പൊലീസ് നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്.

ഇന്നലെ രാത്രിയാണ് ഇദ്ദേഹത്തെ ഓഫീസിനുള്ളില്‍ പൂട്ടിയിട്ടത്. നാളെ രാവിലെ എട്ട് മണിക്ക് ശേഷം വന്ന് തുറന്നുതരാമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നതെന്നും അദ്ദേഹം പറയുന്നു. ഇന്നലെ രാത്രി മുതല്‍ ഭക്ഷണമോ വെള്ളമോ കിട്ടാതെ അദ്ദേഹം ഇതിനുള്ളില്‍ കിടക്കുകയാണ്.

മനുഷ്യാവകാശ ലംഘനത്തിന്റെ ഈ ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസാണ് പുറത്തുവിട്ടത്. കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടന്നതെന്നും എത്രയും പെട്ടെന്ന് നടപടി എടുക്കുമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അറിയിച്ചു.

Advertisement