ലണ്ടന്‍: പ്രീമിയര്‍ ലീഗിലെ ഏറ്റവും ആവേശകരമായ മല്‍സരത്തില്‍ തോല്‍വിയില്‍ നിന്നും മാന്‍ യു കഷ്ടിച്ച് രക്ഷപ്പെട്ടു. ആസ്റ്റണ്‍ വില്ലയെ 2-2നാണ് യുണൈറ്റഡ് തളച്ചത്. അവസാന മിനുറ്റില്‍ വിദികിന്റെ ഗോളാണ് യുണൈറ്റഡിന്റെ മാനം കാത്തത്.

72 ാം മിനുറ്റില്‍ ആസ്റ്റണ്‍ വില്ലയുടെ ആഷ്‌ലെ യംഗാണ് ഗോള്‍വേട്ടക്ക് തുടക്കമിട്ടത്. തുടര്‍ന്ന് നാലുമിനുറ്റിന് ശേഷം ആല്‍ബ്രിട്ടനും സ്‌കോര്‍ ചെയ്തതോടെ യുണൈറ്റഡ് ഞട്ടി. എന്നാല്‍ 81 ാം മിനുറ്റില്‍ മച്ചൂദ യുണൈറ്റഡിനായി ഗോള്‍ മടക്കി. തുടര്‍ന്ന് 85 ാം മിനുറ്റില്‍ വിദികിന്റെ രണ്ടാംഗോളോടെ യുണൈറ്റഡ് മാനം കാത്തു.