ന്യൂദല്‍ഹി: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഭീമന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മൂന്ന് ബില്യണ്‍ മൂല്യമുള്ള ആദ്യ പ്രൊഫഷണല്‍ ടീമായി മാറുന്നു. ഫോബ്‌സ് മാഗസിനാണ് ഇക്കാര്യം പുറത്ത് വിട്ടത്.

Ads By Google

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് അവസാനത്തിലാണ് ന്യുയോര്‍ക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ഇവര്‍ ഓഹരി കൊടുത്തത്.

വിപണിയില്‍ മോശം തുടക്കമാണ് മാഞ്ചസ്റ്ററിന്റെ ഓഹരികള്‍ക്കുണ്ടായതെങ്കിലും പിന്നീട് 3.3 ബില്യണ്‍ യു.എസ് ഡോളര്‍ വിലയുള്ള ഓഹരിയായി മാറുകയായിരുന്നുവെന്നാണ് ഫോബ്‌സ് മാഗസിന്‍ പറയുന്നത്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബ് ഇപ്പോള്‍ ഒരു അമേരിക്കന്‍ ഗ്ലാസര്‍ ഫാമിലിയുടെ ഉടമസ്ഥതയിലാണ്. മാഞ്ചസ്റ്റര്‍ 2011-12 ല്‍ ഇ.പി.എല്‍ സീസണില്‍ ഡള്ളസ് കൗബോയ്‌സിനെ തോല്‍പ്പിച്ചാണ് റണ്ണറപ്പായത്. മാഞ്ചസ്റ്റര്‍ കഴിഞ്ഞാല്‍ കൗബോയ് ആണ് രണ്ടാം റാങ്കിലുള്ളത്. 2.1 ബില്യണ്‍ യുഎസ് ഡോളറാണ് ഇവരുടെ മൂല്യം.