എഡിറ്റര്‍
എഡിറ്റര്‍
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പരിശീലന ക്യാമ്പ്
എഡിറ്റര്‍
Friday 15th February 2013 12:00am

ലണ്ടന്‍: ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫുട്‌ബോള്‍ പുതിയ പരിശീലന ക്യാമ്പിലേക്ക്. ഭാവിയിലെ സോക്കര്‍ താരങ്ങളെ വാര്‍ത്തെടുക്കുന്നതിനായി എട്ട് വര്‍ഷത്തെ സ്‌പോണ്‍സര്‍ഷിപ്പിനാണ് മാഞ്ചസ്റ്റര്‍ കരാര്‍ ഒപ്പിട്ടിരിക്കുന്നത്.

Ads By Google

എന്നാല്‍ ഏത് പരിശീലന കിറ്റുമായാണ് യുണൈറ്റഡ് സഹകരിക്കുന്നതെന്ന് ക്ലബ്ബ് വ്യക്തമാക്കിയിട്ടില്ല. സ്‌പോണ്‍സര്‍ഷിപ്പിനായി തീരുമാനിച്ചെന്നും മറ്റ് ജോലികള്‍ പൂര്‍ത്തിയായ ശേഷം ക്യാമ്പ് വെളിപ്പെടുത്തുമെന്നും ക്ലബ്ബ് വൈസ് ചെയര്‍മാന്‍ എഡ് വുഡ് വാര്‍ഡ് അറിയിച്ചു.

ലോകത്തെ ഏറ്റവും വലിയ സോക്കര്‍ ക്ലബ്ബുകളില്‍ ഒന്നാണ് യുണൈറ്റഡ്. നിലവില്‍ ഡി.എച്ച്.എല്ലുമായുള്ള പരിശീലന പരിപാടിയുടെ സ്‌പോണ്‍സര്‍ഷിപ്പാണ് യുണൈറ്റഡിനുള്ളത്.

രണ്ട് വര്‍ഷത്തെ കരാറാണ് ഡി.എച്ച്.എല്ലുമായി യുണൈറ്റഡിനുള്ളത്. ഈ കരാര്‍ തീരുന്നതോടെ പുതിയ പങ്കാളിയെ യുണൈറ്റഡ് പ്രഖ്യാപിക്കും.

Advertisement