ലണ്ടന്‍: ചെല്‍സിയെ 3-1 ന് തകര്‍ത്ത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കമ്മ്യൂണിറ്റി ഷീല്‍ഡ് കിരീടം സ്വന്തമാക്കി. വലന്‍സിയ, ബെര്‍ബറ്റോവ്, ജാവിയര്‍ ഹെര്‍ണോണ്ടസ് എന്നിവരാണ് മാഞ്ചസ്റ്ററിനായി വലകുലുക്കിയത്. സോളമന്‍ കാലു ചെല്‍സിയുടെ ഏകഗോള്‍ നേടി.

മുന്നേറ്റനിരയില്‍ നിറഞ്ഞുകളിച്ച വെയ്ന്‍ റൂണിയുടെ പാസില്‍ നിന്നായിരുന്നു മാഞ്ചസ്റ്ററിന്റെ ആദ്യഗോള്‍. ലോകകപ്പില്‍ തീര്‍ത്തും നിറംമങ്ങിയ കളിയായിരുന്നു റൂണി കാഴ്ച്ചവെച്ചത്. ടെറിയുടെ നേതൃത്വത്തില്‍ ചെല്‍സി മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ കണ്ടെത്താനായില്ല.