മാഞ്ചസ്റ്റര്‍: ബെര്‍ബറ്റോവ്, ഫ്‌ലച്ചര്‍, ഗിഗ്‌സ് എന്നിവരുടെ ഗോളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ന്യൂകാസിലിലെ 3-0 ന് തകര്‍ത്തു.
ബെര്‍ബറ്റോവാണ് ഗോള്‍വേട്ടക്ക് തുടക്കമിട്ടത്. ആദ്യപകുതി അവസാനിക്കാന്‍ മിനുറ്റ് ബാക്കിനില്‍ക്കേ ഫ്‌ലെച്ചര്‍ ലീഡ് രണ്ടാക്കി ഉയര്‍ത്തി. തുടര്‍ന്ന് രണ്ടാംപകുതിയില്‍ പകരക്കാരനായിറങ്ങിയ ഗിഗ്‌സ് ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. ഇതോടെ കളിച്ച എല്ലാ മല്‍സരങ്ങളിലും ഗോള്‍നേടുന്ന താരമെന്ന റെക്കോര്‍ഡും ഗിഗ്‌സ് സ്വന്തമാക്കി.

എന്നാല്‍ മാഞ്ചസ്റ്റര്‍ മുന്നേറ്റനിരയിലെ താരം വെയ്ന്‍ റൂണിക്ക് ഇത്തവണയും ഗോള്‍ കണ്ടെത്താന്‍ സാധിക്കാത്തത് ടീമിനെ കുഴയ്ക്കുന്നുണ്ട്. ഒരുപോയിന്റിന്റെ വ്യത്യാസത്തിലാണ് കഴിഞ്ഞ പ്രീമിയര്‍ കിരീടം ചെല്‍സി സ്വന്തമാക്കിയത്.