ബ്ലാക്ക്പൂള്‍: പ്രീമിയര്‍ ലീഗിലെ ഏറ്റവും ആവശകരമായ മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 3-2ന് ബ്ലാക്ക്പൂളിനെ തകര്‍ത്തു. രണ്ടുഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് യുണൈറ്റഡ് വിജയം പിടിച്ചെടുത്തത്.

ആദ്യപകുതിയില്‍ 2-0ന് പിറകിലായിരുന്നു യുണൈറ്റഡ്. കാംപെല്‍, കാത്കാര്‍ട്ട് എന്നിവരായിരുന്നു ബ്ലാക്ക്പൂളിനായി ഗോള്‍ നേടിയത്. എന്നാല്‍ രണ്ടാം പകുതിയില്‍ ബെര്‍ബറ്റോയും ജാവിയര്‍ ഹോര്‍ണോണ്ടസും നേടിയ രണ്ടുഗോളുകള്‍ യുണൈറ്റഡിനെ കളിയില്‍ തിരിച്ചെത്തിച്ചു. ഒടുവില്‍ ബെര്‍ബറ്റോ യുണൈറ്റഡിന്റെ വിജയഗോളും നേടി.