എഡിറ്റര്‍
എഡിറ്റര്‍
മുംബൈ-ദല്‍ഹി ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്‍ എയര്‍ഹോസ്റ്റസിനെ മര്‍ദിച്ചു
എഡിറ്റര്‍
Thursday 8th November 2012 6:50am

ന്യൂദല്‍ഹി: മുംബൈയില്‍ നിന്നും ദല്‍ഹിയിലേക്ക് പോവുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്‍ എയര്‍ ഹോസ്റ്റസിനെ മര്‍ദിച്ചു.

Ads By Google

വിമാനം മുംബൈയില്‍ നിന്നും ഉയര്‍ന്ന് അല്പ സമയത്തിന് ശേഷം യാത്രക്കാരില്‍
ഒരാള്‍ സീറ്റില്‍ നിന്നും എഴുന്നേറ്റ് അക്രമാസക്തനാവുകയായിരുന്നു. സഹയാത്രക്കാരെയും എയര്‍ ഹോസ്റ്റസിനേയും ഇയാള്‍ പ്രകോപനം കൂടാതെ മര്‍ദിക്കുകയും ചെയ്തു.

വിമാനം ലാന്‍ഡ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു അക്രമം തുടങ്ങിയതെന്നും യാത്രക്കാര്‍ പറഞ്ഞു. മുംബൈയില്‍ യൂസ്ഡ് കാര്‍ ബിസിനസ് നടത്തുന്ന മുര്‍സാലിന്‍ ഷെയ്ഖ് എന്ന നാല്പതുകാരനായ യാത്രക്കാരനാണ് വിമാനത്തില്‍ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചത്.

ഇയാള്‍ അക്രമാസക്തനായി എയര്‍ ഹോസ്റ്റസിനെ മര്‍ദിക്കാന്‍ തുടങ്ങിയതോടെ വിമാനത്തില്‍ എമര്‍ജന്‍സി അലാം മുഴങ്ങുകയും സെക്യൂരിറ്റിയും മറ്റ് യാത്രക്കാരും ചേര്‍ന്ന്  ഫുഡ് ട്രോളി ഉപയോഗിച്ച് ഇയാളുടെ അടിയെ തടുക്കുകയുമായിരുന്നു.

ഇതിന് ശേഷം യാത്രക്കാര്‍ ചേര്‍ന്ന് ഇയാളെ ബലമായി സീറ്റില്‍ പിടിച്ച് ഇരുത്തി. എന്നാല്‍ ഇയാളുടെ കയ്യില്‍ ആയുധങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.

വിമാനം ദല്‍ഹി എയര്‍പോര്‍ട്ടില്‍ എത്തിയ ഉടന്‍ തന്നെ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ ഇയാളെ കസ്റ്റഡിയില്‍ എടുത്തു. സ്ത്രീകള്‍ക്കെതിരെയുള്ള കയ്യേറ്റ ശ്രമത്തിനും യാത്രക്കാരെ ഭയപ്പെടുത്തിയതിനും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

Advertisement