എഡിറ്റര്‍
എഡിറ്റര്‍
ഒസാമ ബിന്‍ ലാദന് ആധാര്‍ കാര്‍ഡുണ്ടാക്കാന്‍ ശ്രമിച്ച യുവാവ് പൊലീസ് പിടിയില്‍
എഡിറ്റര്‍
Monday 15th May 2017 6:32pm

ജയ്പൂര്‍: ഒസാമ ബിന്‍ ലാദനും ആധാര്‍ കാര്‍ഡോ? കൊല്ലപ്പെട്ട അല്‍ഖ്വെദ നേതാവ് ഒസാമ ബിന്‍ ലാദന്റെ പേരില്‍ ആധാര്‍ കാര്‍ഡ് എടുക്കാന്‍ ശ്രമിച്ചതിന് രാജസ്ഥാനില്‍ ഇമിത്ര സെന്ററിന്റെ ഉടമ അറസ്റ്റില്‍. രാജസ്ഥാനിലെ ബില്‍വാര ജില്ലയിലെ മണ്ഡല്‍ നഗരത്തില്‍ ഇമിത്ര സെന്റര്‍ നടത്തുന്ന സദ്ദാം ഹുസൈന്‍ മന്‍സൂരിയാണ് അറസ്റ്റിലായത്.

ബിന്‍ ലാദന്റെ വ്യക്തമല്ലാത്ത ചിത്രവും വിവരങ്ങളും മറ്റും അപ്പ്‌ലോഡ് ചെയ്തായിരുന്നു മന്‍സൂരി ആധാര്‍ കാര്‍ഡുണ്ടാക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതു കണ്ടെത്തിയി യു.ഐ.ഡി.എ.ഐ ഉദ്യോഗസ്ഥര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.


Also Read: ‘ ആ കാതും കതകും എപ്പോഴും തുറന്നിട്ടിരിക്കും’; സ്മിത്തിന്റെ നായകമികവിന് പിന്നില്‍ എം.എസ് ധോണിയെന്ന് പൂനെ താരം സ്റ്റോക്ക്‌സ് 


f ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചതായി ബില്‍വാര എസ്.പി പ്രദീപ് മോഹന്‍ മാധ്യമങ്ങളെ അറിയിച്ചു.

ഐടി വകുപ്പ് പ്രകാരം മന്‍സൂരിനെതിരെ കേസെടുത്തിരിക്കുന്നത്. കൂടുതല്‍ അന്വേഷണത്തിന് വേണ്ടി കോടതിയില്‍ ഹാജരാക്കിയതിന് ശേഷം മന്‍സൂരിനെ റിമാന്‍ഡില്‍ ആവശ്യപ്പെടുമന്ന് മണ്ഡല്‍ സിഐ ചഞ്ചല്‍ മിശ്ര മാധ്യമങ്ങളെ അറിയിച്ചു.

Advertisement