എഡിറ്റര്‍
എഡിറ്റര്‍
കെജ്രിവാളിന് നേരെ കറുത്ത മഷിയെറിഞ്ഞ് പ്രതിഷേധം
എഡിറ്റര്‍
Monday 18th November 2013 8:54pm

kejriwal

ന്യൂദല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളിന് നേരേ കറുത്ത മഷിയൊഴിച്ച് പ്രതിഷേധം. ദല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തിനിടയിലായിരുന്നു സംഭവം. ബിജെപി പ്രവര്‍ത്തകനെന്ന് സ്വയം വിശേഷിപ്പിച്ച നാചികേത്ത മാവ്‌ലേക്കര്‍ എന്നയാളായിരുന്നു കെജ്രിവാളിന് നേരെ മഷിയൊഴിച്ചത്.

വാര്‍ത്താസമ്മേളനത്തിനിടയിലെത്തി ബഹളം വെച്ച ഇയാള്‍ പത്രസമ്മേളനം തടസ്സപ്പെടുത്താനും ശ്രമിച്ചു. പത്രസമ്മേളനത്തിനിടെ അന്നാ ഹസാരെയ്ക്ക് മുദ്രാവാക്യം വിളിച്ചെത്തിയ  ഇയാള്‍ മഹാരാഷ്ട്ര സ്വദേശിയാണ്. ഇയാളെ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു.

തെരഞ്ഞെടുപ്പ്  പ്രചരണത്തിനായി ബിജെപി 5000 രൂപ നല്‍കി ആളെ വാടകയ്ക്ക് എടുക്കുകയാണെന്ന് കഴിഞ്ഞ ദിവസം കെജ്രിവാള്‍ ആരോപിച്ചിരുന്നു. ഇതിനെതിരേയുള്ള രോഷമാണ് സംഭവമെന്നാണ് സൂചന.

ദല്‍ഹിയില്‍ മത്സരിക്കാന്‍ കഴിഞ്ഞ ദിവസം കെജ്രിവാള്‍ പത്രിക സമര്‍പ്പിച്ചിരുന്നു. ഇതോടെ ദല്‍ഹിയില്‍ ത്രികോണ മത്സരത്തിനുള്ള സാധ്യത തെളിഞ്ഞു. മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന് പുറമേ ബിജെപിയുടെ വിജേന്ദര്‍ ഗുപ്തയാണ് മറ്റൊരു പ്രമുഖ സ്ഥാനാര്‍ത്ഥി.

Advertisement