ലാഹോര്‍: പതിനഞ്ചുവയസുകാരിയായ മകളെ പീഡിപ്പിച്ച പിതാവിന് വധശിക്ഷ. പാക്കിസ്ഥാനിലെ ഖാലിദ് അമീന്‍ എന്നയാള്‍ക്കെതിരെയാണ് ലാഹോര്‍ കോടതിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജ് താഹിര്‍ ഖാന്‍ നെയ്‌സി വിധി പ്രസ്താവിച്ചത്.

അമീനിന്റെ മുന്‍ഭാര്യ പര്‍വീണ്‍ ബീവി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ്  ഇയാള്‍ക്കെതിരെ കേസെടുത്തത്‌. ഒരു മാസത്തോളം ഇയാള്‍ മകളെ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി.

Subscribe Us:

2009 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 2008 ല്‍ പര്‍വീണും അമീനും തമ്മിലുള്ള ബന്ധം വേര്‍പിരിഞ്ഞെങ്കിലും മക്കള്‍ പിതാവിനൊപ്പമായിരുന്നു താമസം.

പീഡിപ്പിച്ച വിവരം പുറത്തു പറഞ്ഞാല്‍ സഹോദരന്‍മാരെ കൊല്ലുമെന്ന ഭീഷണിയിലാണ് അമീന്‍ മകളെ പീഡിപ്പിച്ചത്. വിവരമറിഞ്ഞ പെണ്‍കുട്ടിയുടെ അടുത്ത ബന്ധു പര്‍വീണിനെ അറിയിക്കുകയായിരുന്നു.

അമീനിനെ കോടതിയിലേക്ക് കൊണ്ടുവരുന്നതിനിടെ ഒരു സംഘം അദ്ദേഹത്തെ ആക്രമിക്കാന്‍ ഒരുങ്ങിയിരുന്നു. എല്ലാവര്‍ക്കും ഒരു പാഠമെന്നോണം പൊതുമധ്യത്തില്‍വെച്ച് അമീനിന്റെ വധശിക്ഷ നടപ്പാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.