എഡിറ്റര്‍
എഡിറ്റര്‍
‘അവന് ഇതു തന്നെ വേണം!’ മെട്രോ യാത്രയ്ക്കിടെ മൊബൈലില്‍ രഹസ്യമായി ചിത്രം പകര്‍ത്തിയ ആള്‍ക്ക് യുവതി കൊടുത്ത പണി
എഡിറ്റര്‍
Wednesday 17th May 2017 4:00pm

സിംഗപ്പൂര്‍: മെട്രോ യാത്രയ്ക്കിടെ മൊബൈലില്‍ രഹസ്യമായി ചിത്രം പകര്‍ത്തിയ ആളെ സോഷ്യല്‍ മീഡിയയില്‍ വലിച്ചു കീറി യുവതി. ഇയാള്‍ ഫോണില്‍ ചിത്രം പകര്‍ത്തുന്ന ദൃശ്യങ്ങള്‍ ഫേസ്ബുക്കിലിട്ടാണ് യുവതി ‘പണി’ കൊടുത്തത്.

മെയ് 13ന് സിംഗപ്പൂര്‍ മെട്രോയിലായിരുന്നു സംഭവം. രാത്രി 7.40 ഓടെ സിംഗപ്പൂരിലെ ഔട്ട്‌റം സ്റ്റേഷനില്‍ നിന്ന് ഹാര്‍ബര്‍ ഫ്രണ്ടിലേക്ക് യാത്ര ചെയ്ത ഉമ മഹേശ്വരിയെന്ന യുവതിയാണ് മുന്നിലിരുന്ന യുവതിയുടെ ചിത്രം പകര്‍ത്തുകയായിരുന്ന യുവാവിനെ തുറന്നുകാട്ടിയത്.


Must Read: ‘അയ്യേ പറ്റിച്ചേ’ അത് ഗ്ലാസല്ലെന്ന് ലെന


മൊബൈലില്‍ പരതുകയാണെന്ന വ്യാജേന ഇയാള്‍ യുവതിയുടെ വീഡിയോ എടുക്കുകയായിരുന്നു. എന്നാല്‍ എല്ലാറ്റിനും സാക്ഷിയായി പിന്നിലൊരാളുണ്ടെന്ന കാര്യം അയാള്‍ മറന്നുപോയി. മെട്രോയുടെ വിന്‍ഡോ ഗ്ലാസ്.

മൊബൈലില്‍ ഇയാള്‍ പകര്‍ത്തുന്ന ചിത്രങ്ങള്‍ വിന്‍ഡോ ഗ്ലാസില്‍ പ്രതിഫലിച്ചിരുന്നു. ഇതോടെയാണ് ഇയാള്‍ പകര്‍ത്തുന്നത് തന്റെ ചിത്രമാണെന്ന് യുവതിക്കു മനസിലായത്.

ഇതോടെ യുവതിയും ഫോണെടുത്ത് ഇയാളറിയാതെ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. ഈ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്യുകയും ചെയ്തു. രണ്ടു ദിവസത്തിനുള്ളില്‍ 50ലക്ഷം പേരാണ് ഈ വീഡിയോ കണ്ടത്.

ശേഷം യുവതി പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. പൊലീസ് നടപടിയെടുത്തപ്പോള്‍ യുവതി തന്റെ സഹോദരിയെ പോലെയാണെന്ന പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നെന്നും യുവതി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.


Don’t Miss:കളിക്കളത്തില്‍ കുരിശ് വരയ്ക്കുന്നത് നിരോധിക്കണം; ഫിഫയോട് സൗദിയിലെ മതപുരോഹിതന്‍ 


ഇത്തരം സാഹചര്യങ്ങളില്‍ പെണ്‍കുട്ടികള്‍ മൗനം പാലിക്കാറാണ് പതിവ്. ഈ അവസ്ഥകള്‍ മാറ്റണമെന്നും ഇത്തരം മനോരോഗികളെ സൂക്ഷിക്കണമെന്നുമാണ് തനിക്ക് പെണ്‍കുട്ടികളോട് പറയാനിള്ളതെന്നും ഉമ പോസ്റ്റില്‍ പറയുന്നു.

ഉമയെ അഭിനന്ദിച്ച് കൊണ്ട് സോഷ്യല്‍ മീഡിയ രംഗത്തെത്തി 28000ത്തോളം പേരാണ് വീഡിയോ ഷെയര്‍ ചെയ്തത്.

Advertisement