കൊച്ചി: ആക്രമിക്കപ്പെട്ട യുവനടിയുടേതുള്‍പ്പടെയുള്ള താരങ്ങളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചയാള്‍ പിടിയില്‍. എടവനക്കാട് ഞാറക്കല്‍ സ്വദേശിയായ നിസാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടേതെന്ന തരത്തില്‍ മോര്‍ഫ് ചെയ്ത വീഡിയോ പ്രചരപ്പിച്ചതിന് പിന്നില്‍ ഇയാളാണെന്ന് പൊലീസ് പറയുന്നു. മറ്റ് സിനിമാ താരങ്ങളുടെ വീഡിയോയും ഇത്തരത്തില്‍ മോര്‍ഫ് ചെയ്ത് ഇയാള്‍ പ്രചരിപ്പിച്ചിരുന്നു. പണം വാങ്ങി ഇവ മറ്റുള്ളവര്‍ക്ക് പകര്‍ത്തി നല്‍കുകയും ചെയ്തിരുന്നു.


Also Read:  ‘നീയെന്താ പോണ്‍ സ്റ്റാറാണോ, ഈ ചിത്രം ഉടനെ ഡിലീറ്റ് ചെയ്യണം’; ഇന്ത്യന്‍ നായിക മിതാലി രാജിനെ സംസ്‌കാരം പഠിപ്പിച്ച് സൈബര്‍ ആങ്ങളമാര്‍


ഐ.ടി ആക്ട് പ്രകാരം ജാമ്യമില്ലാത്ത വകുപ്പ് ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസ് ചാര്‍ജ് ചെയ്തിരിക്കുന്നതെന്നും നാളെ കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.