ജമ്മു: ജമ്മു കാശ്മീരില്‍ പാക്കിസ്ഥാന്‍ നുഴഞ്ഞുകയറ്റക്കാരനെ സുരക്ഷാസൈനികര്‍ വെടിവെച്ചുകൊന്നു. സാംബ ജില്ലയിലെ ഇന്ത്യാ-പാക് അതിര്‍ത്തിയിലാണ് സംഭവം.

അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്ന റീഗല്‍ ബോര്‍ഡര്‍ ഔട്ട് പോസ്റ്റില്‍ കടന്നു കയറിയ പാകിസ്ഥാനിയെയാണ് വധിച്ചിട്ടുള്ളത്. ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകളൊന്നും വകവെയ്ക്കാതെ ഇയ്യാള്‍ അതിര്‍ത്തി കടക്കുകയായിരുന്നെന്നും അങ്ങനെയാണ് ബി.എസ്.എഫ് ജവാന്‍മാര്‍ ഇയ്യാളെ വധിച്ചതെന്നും ബി.എസ്.എഫ്. ഡി.ഐ.ജി ജെ.എസ്.ഒബ്രോയ് പറഞ്ഞു.

പാക് അധികൃതര്‍ ഇതുവരെയും ഇയ്യാളുടെ മൃതദേഹം ഏറ്റെടുക്കാന്‍ തയ്യാറായിട്ടില്ല.