സുല്‍ത്താന്‍ ബത്തേരി: അര്‍ധരാത്രി ആളെ വീട്ടിലില്‍ നിന്ന് വിളിച്ചിറക്കി വെടിവെച്ചുകൊന്നു. മീനങ്ങാടി എഫ്.സി.ഐ ഗോഡൗണിലെ ചുമട്ടുതൊഴിലാളിയായ പച്ചാടി പന്തനാലില്‍ തോമസ് ആണ് മരിച്ചത്.

സുല്‍ത്താന്‍ ബത്തേരിക്ക് സമീപം വടക്കനാട്ട് രാത്രി 10.45 ഓടെയായിരുന്നു സംഭവം. വെടിവെച്ചുവെന്ന് കരുതുന്നയാളെ രാത്രി തന്നെ പോലീസ് കസ്റ്റഡിയിലെടുത്തു.

Subscribe Us:

ഇയാളുടെ പേരോ മറ്റ് വിവരങ്ങളോ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറയുന്നു.

നായാട്ട് തോക്കാണ് കൊലപാതകത്തിന് ഉപയോഗിച്ചിരിക്കുന്നത്.