ലണ്ടന്‍: തന്നെ നോക്കി ചിരിക്കാത്തതിന് രണ്ട് വയസുകാരിയെ പിതാവ് ചുവരിലെറിഞ്ഞ് കൊന്നു. 2010 മാര്‍ച്ച് 21ന് ലണ്ടനിലാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ന്യൂസിലാന്റ് സ്വദേശി കെഫു ഇകാമനുവിനെ കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. ഓക്‌ലാന്റ് കോടതിയില്‍ കേസിന്റെ വിചാരണ നടക്കുകയാണിപ്പോള്‍.

Ads By Google

ചിരിക്കാന്‍ പറഞ്ഞിട്ടും കുഞ്ഞ് ചിരിക്കാതായതോടെ ക്രുദ്ധനായ കെഫു കുഞ്ഞിനെ ചുവരിലേക്ക് വലിച്ചെറിയുകയായിരുന്നെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. പിന്നീട് കുഞ്ഞിന്റെ ശരീരത്തില്‍ ശക്തിയായി ചവിട്ടുകയും ചെയ്തു. മര്‍ദനത്തെ തുടര്‍ന്ന് കുഞ്ഞിന്റെ തോളെല്ലുകളും ഇടുപ്പെല്ലുകളും പൊട്ടി. തലച്ചോറിന് ക്ഷതമേല്‍ക്കുകയും ചെയ്ത കുട്ടി പിന്നീട് മരിക്കുകയായിരുന്നെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

ചെറുപ്പം മുതലേ കുഞ്ഞ് മുത്തശ്ശന്റെയും മുത്തശ്ശിയുടെയും കൂടെയായിരുന്നു. അതുകൊണ്ട് തന്നെ പിതാവുമായി വലിയ അടുപ്പമില്ലായിരുന്നു. ഇതില്‍ നിരാശനായാണ് ഇയാള്‍ കുഞ്ഞിനെ കൊന്നതെന്നാണ് പ്രോസിക്യൂഷന്റെ വാദം.

എന്നാല്‍ ന്യൂമോണിയ കാരണമാണ് കുഞ്ഞ് മരിച്ചതെന്നാണ് പ്രതിഭാഗത്തിന്റെ വാദം. കേസില്‍ വാദം തുടരുകയാണ്.