മുംബൈ: സീലിംഗ് ഫാനില്‍ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്തുവെന്ന നിരവധി വാര്‍ത്തകളാണ് നമ്മള്‍ കേള്‍ക്കുന്നത്. ഇപ്പോഴിതാ ആത്മഹത്യ ചെയ്യാന്‍ കഴിയാത്ത തരത്തിലുള്ള ഫാന്‍ കണ്ട് പിടിച്ചിരിക്കുകയാണ് ഒരു ശാസ്ത്രജ്ഞന്‍. ക്രോംപ്റ്റണ്‍ ഗ്രീവ്‌സ് കമ്പനിയിലെ അസിസ്റ്റന്റ് ജനറല്‍ മാനേജരായിരുന്ന ശരത് അശാനിയാണ് പുതിയ കണ്ടുപിടുത്തം നടത്തിയിരിക്കുന്നത്.

12 വര്‍ഷങ്ങളായി താന്‍ നടത്തിയ ഗവേഷണ-പരീക്ഷണങ്ങളുടെ ഫലമാണ് ഈ സീലിംഗ് ഫാനെന്ന് അദ്ദേഹം പറയുന്നു. നിശ്ചിത അളവില്‍ അധികം ഭാരം സീലിംഗ് ഫാനില്‍ അനുഭവപ്പെട്ടാല്‍ സീലിംഗ് ഫാനിന്റെ ‘റോഡ്’ താഴ്ന്ന് വരുന്ന തരത്തിലാണ് ഫാനിന്റെ രൂപകല്‍പ്പന.


Read Also: ‘ജിഷ്ണുവിന്റെ അമ്മയെ കേട്ടാലറയ്ക്കുന്ന തെറി വിളിച്ചു; അരുതെന്ന് പറഞ്ഞപ്പോള്‍ എന്നെ മര്‍ദ്ദിച്ചു’; പുതിയ വെളിപ്പെടുത്തലുകളുമായി ജിഷ്ണുവിന്റെ അമ്മാവന്‍


ഒരു നിമിഷത്തെ ബുദ്ധിമോശം കൊണ്ട് ആത്മഹത്യ എന്ന മാര്‍ഗം തെരഞ്ഞെടുക്കുന്നവരെ രക്ഷിക്കാന്‍ തന്റെ കണ്ടുപിടുത്തത്തിന് കഴിയുമെന്ന പ്രത്യാശ ശരത് അശാനി പ്രകടിപ്പിച്ചു. തന്റെ കണ്ടുപിടുത്തത്തിന് ശരത് പേറ്റന്റും എടുത്തിട്ടുണ്ട്.

ഓരോ വര്‍ഷവും 1.3 ലക്ഷം പേരാണ് രാജ്യത്ത് ആത്മഹത്യ ചെയ്യുന്നത്. ഇതില്‍ 60,000 പേരും തൂങ്ങിമരണമാണ് തെരഞ്ഞെടുക്കുന്നത്. തൂങ്ങിമരിക്കാന്‍ തീരുമാനിക്കുന്നവരില്‍ ഭൂരിഭാഗം പേരും സീലിംഗ് ഫാനാണ് തെരഞ്ഞെടുക്കുന്നത്. അതുകൊണ്ട് തന്നെ പുതിയ കണ്ടുപിടുത്തം നിരവധി പേരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.