ഇന്‍ഡോര്‍ : പ്രാര്‍ത്ഥനാലയത്തില്‍ നിന്നും മടങ്ങുകയായിരുന്ന യുവാവിനെ അജ്ഞാതന്‍ വെടിവെച്ചുകൊന്നു. ഇന്‍ഡോറിലെ സര്‍വാട്ടി ബസ്റ്റാന്റിലാണ് സംഭവം. മനോജ് സോംഗര്‍ (30) ആണ് കൊല്ലപ്പെട്ടത്. രക്തംവാര്‍ന്ന നിലയില്‍ മനോജിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Subscribe Us:

മുന്‍ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നു കരുതുന്നു. സര്‍വാട്ടി ബസ്റ്റാന്റിലെ ബസ് ഓപ്പറേറ്ററാണ് മനോജ്. വെടിവെച്ചിട്ട ശേഷം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ബസ്റ്റാന്റിലെ വീഡിയോ ക്ലിപ്പിങ്ങില്‍ ഇത് വ്യക്തമായി കാണാം.

യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു ആക്രമണം. സംഭവസ്ഥലത്ത് കൂടുതല്‍ സേനയെ പോലീസ് വിന്യസിച്ചിട്ടുണ്ട്. കൊലപാതകിയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മനോജിന്റെ ബന്ധുക്കളും ബസ് ഓപ്പറേറ്റേഴ്‌സും ഇന്‍ഡോറിലെ സീനിയര്‍ എസ്. പിയുടെ മുന്നില്‍ പ്രതിഷേധിച്ചു.