Categories

13/7: കാസര്‍ഗോഡുകാരന്‍ കസ്റ്റഡിയില്‍

മുംബൈ: മുംബൈ സ്‌ഫോടനവുമായി ബന്ധപ്പെട്ട് മലയാളിയെ കസ്റ്റഡിയിലെടുത്തു. കാസര്‍ഗോഡ് സ്വദേശിയാണ് പിടിയിലായ മലയാളി. കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ, മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് എന്നിവരുടെ നിര്‍ദേശാനുസരണം ബംഗളുരു പോലീസ് കസ്റ്റഡിയിലെടുത്ത അഞ്ച്‌പേരില്‍ ഒരാള്‍ മലയാളിയാണെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തുകയായിരുന്നു. എന്നാല്‍ ഇയാളുടെ പേര് പുറത്തുവിട്ടിട്ടില്ല.

ബംഗ്ലൂരുവില്‍ നിന്നാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. കേസില്‍ പിടിയിലായ ശേഷം മരണപ്പെട്ട ഫയാസ് ഇവരുമായി ഫോണിലൂടെയും ഇമെയിലൂടെയും ബന്ധപ്പെട്ടുവെന്ന തെളിവിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇവരെക്കൂടാതെ ഭട്കല്‍, മംഗലാപുരം സ്വദേശികളായ 3 പേരെ കൂടി ബംഗ്ലൂരു പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്തുവരുകയാണ്.

മുന്‍ സിമി പ്രവര്‍ത്തകരായ ഇവര്‍ക്ക് ഇന്ത്യന്‍ മുജാഹിദീനുമായി ബന്ധമുണ്ടെന്ന് ഐ.ബി വൃത്തങ്ങള്‍ അറിയിച്ചു. സ്‌ഫോടനത്തിനു മുമ്പ് 48പേര്‍ പരസ്പരം ഇമെയിലില്‍ ബന്ധപ്പെട്ടതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. പല സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണിവര്‍. കൂടുതല്‍ മലയാളികള്‍ ഇക്കൂട്ടത്തില്‍ പെട്ടിട്ടുണ്ടെന്നാണ് സൂചന.

റിയാസുല്‍ സര്‍ക്കാര്‍, മഹ്താബ് ആലം എന്നിവരെ വിദേശനിയമ പ്രകാരം ബിഹാര്‍ പോലീസ് കിഷന്‍ഖഞ്ചില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്ക് ഫുജിയുമായി ബന്ധമുണ്ടെന്നാണ് കരുതുന്നത്. ഇവരില്‍ നിന്നും മൂംബൈ സ്‌ഫോടനത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന് എന്‍.ഐ.എ വൃത്തങ്ങള്‍ അറിയിച്ചു. മൂന്നു സെല്‍ഫോണുകളും നിരവധി സിംകാര്‍ഡുകളും മറാത്തിയിലുള്ള ലഘുലേഖകളും സഹിതം പിടിയിലായ സര്‍ക്കാര്‍ താന്‍ പശ്ചിമബംഗാള്‍ സ്വദേശിയാണെന്നും ഏറെക്കാലമായി ബംഗാളിലാണ് താമസമെന്ന് ചോദ്യം ചെയ്യലിനിടെ അറിയിച്ചിരുന്നു. എന്നാല്‍ ഇയാള്‍ നല്‍കിയ മേല്‍വിലാസം തെറ്റാണെന്ന് മഹാരാഷ്ട്ര എ.ടി.എസ് അറിയിച്ചു.

.1994 മുതല്‍ അജ്മീരില്‍ ജയിലില്‍ കഴിയുന്ന ‘ഡോ. ബോബ്’ എന്നറിയപ്പെടുന്ന ജലീസ് അന്‍സാരിയെയും മുംബൈ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിട്ടുണ്ട്. 93ലെ മുംബൈ സ്‌ഫോടനമടക്കം 60 കേസുകളില്‍ ജീവപര്യന്തം തടവ് അനഭവിക്കുകയാണ് ജലീസ്. കഴിഞ്ഞവര്‍ഷം ജയിലില്‍ നടന്ന റെയ്ഡില്‍ ജലീസിന്റെ കൈയില്‍നിന്ന് സിംകാര്‍ഡുകളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിരുന്നു. പാകിസ്താനിലേക്കും ഗള്‍ഫ് നാടുകളിലേക്കും ജലീസ് ഫോണ്‍ചെയ്തതായി കണ്ടെത്തിയിരുന്നു.

ഇതിനിടെ സില്‍ വാസാ പോലീസ് കസ്റ്റഡിയില്‍ നിന്നും കാണാതായ അമോണിയം നൈട്രേറ്റാണ് മുംബൈ സ്‌ഫോടനത്തിന് ഉപയോഗിച്ചത് എന്ന സംശയം ശക്തമായിട്ടുണ്ട്. അന്വേഷണോദ്യോഗസ്ഥര്‍ സില്‍ വാസാ പോലീസിനെ ചോദ്യം ചെയ്ത് വരികയാണ്. മേയ് 20ന് പോലീസ് ഒരു റിസോര്‍ട്ടില്‍ നടത്തിയ റെയ്ഡില്‍ പിടികൂടിയതാണ് കാണാതായ അമോണിയം നൈട്രേറ്റ്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

‘അഡ്മിന്റെ പ്രേരണ അതിജീവിക്കാന്‍ കഴിയാതെ ഒരു പാതിരാത്രിയില്‍ തെളിവെല്ലാം ഡിലീറ്റ് ചെയ്തിട്ട് അവന്‍ പോയി’; 2006 ല്‍ മകന്‍ ആത്മഹത്യ ചെയ്തതിന് പിന്നില്‍ ബ്ലൂവെയിലെന്ന വെളിപ്പെടുത്തലുമായി എഴുത്തുകാരി

ബ്ലൂവെയില്‍ ഗെയിമുമായി ബന്ധപ്പെട്ട ആത്മഹത്യ വാര്‍ത്തയാകുമ്പോള്‍ മുമ്പും സമാനസംഭവങ്ങളുണ്ടായിട്ടുണെന്ന് വെളിപ്പെടുത്തലുമായി എഴുത്തുകാരി എസ്. സരോജം.തിരുവനന്തപുരം വിളപ്പിന്‍ശാല സ്വദേശിയായ മനോദ് എന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മരണത്തിന് പിന്നില്‍ ബ്ലൂവെയിലാണെന്ന അമ്മയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കേരളം വിഷയത്തില്‍ ആശങ്കപ്പെട്ടു തുടങ്ങിയത്.Also Read:  ‘മരണകള