ആലുവ: ആലുവ സ്വകാര്യ ബസ് സ്റ്റാന്‍ഡിനുസമീപം അഞ്ജാതന്‍ ഒരാളെ തലയ്ക്കടിച്ചുകൊന്നു. മണികണ്ഠന്‍ എന്നായാളാണ് പട്ടിക കൊണ്ടടിയേറ്റ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം സ്വദേശി രാജേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ബസ്റ്റാന്‍ഡിന് പുറകുവശത്തുവെച്ചായിരുന്നു സംഭവം. പെട്ടെന്നുണ്ടായ പ്രകോപനത്തിലാണ് തലയ്ക്കടിച്ചതെന്ന് രാജേഷ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.