എഡിറ്റര്‍
എഡിറ്റര്‍
ബ്ലാക്ക്‌മെയിലിംഗിലൂടെ പണം തട്ടാന്‍ ഭര്‍ത്താവ് ഭാര്യയെ സുഹൃത്തുമായി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു; രംഗങ്ങള്‍ വീഡിയോയില്‍ ചിത്രീകരിച്ചു
എഡിറ്റര്‍
Friday 2nd June 2017 11:46am

ന്യൂദല്‍ഹി: അന്യപുരുഷനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ഭര്‍ത്താവ് നിര്‍ബദ്ധിച്ചെന്ന പരാതിയുമായി യുവതി പൊലീസില്‍. ബ്ലാക്ക് മെയിലിംഗിലൂടെ പണം തട്ടിയെടുക്കാനായി ഇവന്റ് ഓര്‍ഗനൈസറുമായി ലൈംഗിക ബന്ധത്തിലേര്‍പ്പാടാന്‍ ആവശ്യപ്പെട്ടെന്നും അത് ഷൂട്ട് ചെയ്‌തെന്നുമാണ് ദല്‍ഹി സ്വദേശിനിയായ യുവതിയുടെ പരാതി.

ഇതുപോലെ വീണ്ടും അന്യപുരുഷന്മാരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടണമെന്നും അത് വീഡിയോയില്‍ ചിത്രീകരിച്ച് പണത്തിനായി ഭീഷണിപ്പെടുത്തണമെന്നും ഭര്‍ത്താവ് തന്നോട് ആവശ്യപ്പെട്ടതായി 28 കാരിയായ യുവതി പൊലീസിനോട് വെളിപ്പെടുത്തി. സംഭവത്തില്‍ ഭര്‍ത്താവിനേയും ഇവന്റ് ഓര്‍ഗനൈസറേയും ബലാത്സംഗം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കേസുകള്‍ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു.


Also Read: ‘ ഈ എന്നോടോ ബാലാ…’; താങ്കള്‍ ട്വിറ്ററിലുണ്ടോ എന്ന വിദേശ മാധ്യമ പ്രവര്‍ത്തകയുടെ ചോദ്യത്തിന് മുന്നില്‍ പകച്ച് നരേന്ദ്രമോദി


2016 ലായിരുന്നു ഇരുവരുടേയും വിവാഹം. വിവാഹത്തിനു ശേഷം ഭാര്യ വീട്ടില്‍ താമസമാക്കിയ ഇയാള്‍ നിര്‍ബന്ധിച്ച് വിവാഹം നേരത്തെ നടത്തിക്കുകയായിരുന്നുവെന്ന് യുവതി പറയുന്നു. വിവാഹ ശേഷം ഭര്‍ത്താവിന്റെ സ്വഭാവത്തില്‍ ഗണ്യമായ മാറ്റം വന്നുവെന്നും നിരന്തരമായി തന്റെ വീട്ടുകാരോട് പണമാവശ്യപ്പെടുമായിരുന്നുവെന്നും അവര്‍ പറയുന്നു.

ഭീഷണികള്‍ ഭയന്ന് രണ്ടു കോടിയലധികം രൂപ ഇതിനോടകം തന്നെ ഭര്‍ത്താവിന് നല്‍കി കഴിഞ്ഞുവെന്നും നിരന്തരമായി തന്നെ മര്‍ദ്ദിക്കാറുണ്ടെന്നും യുവതി വെളിപ്പെടുത്തി.

കഴിഞ്ഞ ജനുവരിയിലാണ് കേസിന് ആസ്പദമായ സംഭവം. നോയിഡയിലെ ഫാം ഹൗസില്‍ തന്നെ എത്തിക്കുകയായിരുന്നു. അവിടെ കേസിലെ മറ്റൊരു പ്രതിയായ ഇവന്റ് ഓര്‍ഗനൈസറുമുണ്ടായിരുന്നു. ഭര്‍ത്താവ് തന്നെ അയാളുമായി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയായിരുന്നുവെന്നും അയാള്‍ തന്നെ പീഡിപ്പിച്ചെന്നും യുവതി പറഞ്ഞു.

പിന്നീട് ഫെബ്രുവരിയില്‍ ദല്‍ഹിയിലെ ഒരു ഹോട്ടലില്‍ തന്റെ ക്രെഡിറ്റ് കാര്‍ഡുപയോഗിച്ച് മുറിയെടുത്ത ഭര്‍ത്താവ് ഇവന്റ് ഓര്‍ഗൈനസറുമായി വീണ്ടം ലൈംഗിക ബന്ധത്തിലേര്‍പ്പെടണമെന്നും അല്ലാത്ത പക്ഷം കുടുംബത്തെ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അവര്‍ പറയുന്നു. അന്ന് രാത്രി ഇവന്റ് മനേജര്‍ പോയതിനു പിന്നാലെ മുറിയില്‍ ഒളിപ്പിച്ചു വെച്ച ക്യാമറ പുറത്തെടുത്ത ഭര്‍ത്താവ് ഇവന്റ് ഓര്‍ഗനൈസറെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ തുടങ്ങണമെന്ന് തന്നോട് ആവശ്യപ്പെടുകയായിരുന്നുവെന്നും യുവതി പൊലീസിനോട് വെളിപ്പെടുത്തി.


Don’t Miss: കേരളത്തിലും ഗോരക്ഷകര്‍; പാലക്കാട് കന്നുകാലികളെ കൊണ്ടുവന്ന ലോറികള്‍ ഹിന്ദു ഐക്യമുന്നണി തടഞ്ഞു


വിവരം വീട്ടുകാരറഞ്ഞപ്പോള്‍ അവരെയും ഭര്‍ത്താവ് ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു. സമാനമായ രീതിയില്‍ പണമുണ്ടാക്കാനായി തന്നെ ഉപയോഗിക്കുമെന്ന് പലവട്ടം ഭര്‍ത്താവ് പറഞ്ഞിരുന്നതായും ഇവന്റ് ഓര്‍ഗനൈസറില്‍ നിന്നും രണ്ട് വട്ടമായി 10 ലക്ഷവും 30 ലക്ഷവും ഭീഷണിപ്പെടുത്തി നേടിയിട്ടുണ്ടെന്നും യുവതി വെളിപ്പെടുത്തി. ഭര്‍ത്താവും സുഹൃത്തും ചേര്‍ന്ന് തന്റെ മാനം കളഞ്ഞെന്നും ഇനി തനിക്ക് മറ്റുള്ളവരുടെ മുഖത്ത് നോക്കാന്‍ കഴിയില്ലെന്നും യുവതി പറഞ്ഞു.

Advertisement