എഡിറ്റര്‍
എഡിറ്റര്‍
റഷ്യ ആന്ത്രാക്‌സ് ഭീഷണിയില്‍: ഒരാള്‍ മരിച്ചു
എഡിറ്റര്‍
Monday 27th August 2012 8:45am

മോസ്‌കോ: റഷ്യയിലെ തെക്കന്‍ സൈബീരിയയില്‍ ആന്ത്രാക്‌സ് രോഗം ബാധിച്ച് ഒരാള്‍ മരിച്ചതായി റിപ്പോര്‍ട്ട്. സൈബീരിയയിലെ അല്‍തായി പ്രദേശത്താണ് സംഭവം. എന്നാല്‍ ഇവര്‍ക്ക് അണുബാധയേറ്റത് എങ്ങനെയാണെന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

Ads By Google

അതേസമയം, മൂന്ന് പേരില്‍ ആന്ത്രാക്‌സ് അണുബാധ കണ്ടെത്തിയതായും ഇവരില്‍ ഒരാളാണ് മരിച്ചതെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ഒരാഴ്ച മുമ്പാണ് ഇയാളില്‍ ആന്ത്രാക്‌സ് അണുബാധ കണ്ടെത്തിയതെന്നും എന്നാല്‍ അപ്പോഴേയ്ക്കും വൈകിപ്പോയിരുന്നുവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

ആന്ത്രാക്‌സ് ബാധിച്ചു മരിച്ചയാളുടെ പതിനൊന്നുകാരനായ മകനിലും അണുബാധ കണ്ടെത്തിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് കുട്ടി ചികിത്സയിലാണ്. അല്‍തായി മേഖലയിലെ വളര്‍ത്തുമൃഗങ്ങള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് എടുക്കാന്‍ അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്.

മോസ്‌കോയിലെ ദുര്‍സ്ബ മേഖലയിലും ചിലര്‍ക്ക് രോഗം ബാധിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇവിടെ നിന്നുള്ള ഏഴ് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. രോഗം ബാധിച്ചതായി സംശയിക്കുന്നതായി 32 പേരും ഇവിടെയുണ്ട്. എന്നാല്‍ രോഗം ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരില്ലെന്നാണ് പറയുന്നത്.

അതേസമയം, സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും പ്രതിരോധ നടപടികള്‍ ഊര്‍ജിതപ്പെടുത്തിയതായും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

Advertisement