എഡിറ്റര്‍
എഡിറ്റര്‍
ലോ അക്കാദമി : സമരത്തിനിടെ കുഴഞ്ഞ് വീണ് മരിച്ച സംഭവം അന്വേഷിക്കണമെന്ന് വി.എം സുധീരന്‍
എഡിറ്റര്‍
Tuesday 7th February 2017 8:31pm

VM
തിരുവനന്തപുരം: ലോ അക്കാദമി സമരത്തിനിടെ ഒരാള്‍ കുഴഞ്ഞ് വീണ് മരിച്ച സംഭവം അന്വേഷിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍.

പൊലീസ് നടപടിയുടെ ഭാഗമായാണ് ഇയാള്‍ കുഴഞ്ഞ് വീണതും മരിച്ചതെന്നും ആരോപിച്ച സുധീരന്‍ പൊലീസ് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയായിരുന്നുവെന്നും പറഞ്ഞു. പൊലീസ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അനുസരിക്കുകയായിരുന്നുവെന്നും സുധീരന്‍ ആരോപിച്ചു.

അതേസമയം, പൊലീസ് സംഭവ സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു എന്ന് ബി.ജെ.പി ആരോപിച്ചു. മണക്കാട് സ്വദേശി അബ്ദുള്‍ ജബ്ബാറാണ് (64) കുഴഞ്ഞ് വീണ് മരിച്ചത്. ഇന്ന് വൈകീട്ട് അക്കാദമിക്ക് സമീപം സംഘര്‍ഷമുണ്ടായിരുന്നു. ഇതിനിടെ സമരപന്തലിന് സമീപത്ത് കൂടെ നടന്നു പോകുമ്പോള്‍ സംഘര്‍ഷത്തില്‍പ്പെടുകയായിരുന്നു. മൃതദേഹം പേരൂര്‍ക്കട പുനര്‍ജ്ജനി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Advertisement