എഡിറ്റര്‍
എഡിറ്റര്‍
ലൈക്ക് കിട്ടാന്‍ ബ്ലൂവെയില്‍ കളിച്ചെന്നും കയ്യില്‍ മുറിവേല്‍പ്പിച്ചെന്നും വ്യാജ പോസ്റ്റിട്ട് യുവാവ്; കയ്യോടെ പൊക്കി പൊലീസ്
എഡിറ്റര്‍
Saturday 19th August 2017 12:30am

ചെറുതോണി: ബ്ലുവെയ്ല്‍ ഗെയിം കളിച്ചെന്ന വ്യാജ പോസ്റ്റിട്ട യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗെയിമിന്റെ മൂന്ന് ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയെന്നും നാലാം ഘട്ടത്തിന്റെ ഭാഗമായി തന്റെ കയ്യില്‍ ബ്ലേഡുകൊണ്ട് മുറിവേല്‍പ്പിച്ചെന്നുമായിരുന്നു പോസ്റ്റ്. ഇരുപത് വയസുകാരനെയാണ് കസ്റ്റഡിയിലെടുത്തത്.

എന്നാല്‍ താന്‍ യഥാര്‍ത്ഥത്തില്‍ ഗെയിം കളിച്ചിട്ടില്ലെന്നും ലൈക്കിനു വേണ്ടി ചെയ്തതാണെന്നും പൊലീസിനോട് യുവാവ് പറഞ്ഞു. താനറിയാതെയാണ് ഫേസ്ബുക്കില്‍ ഫോട്ടോ പോസ്റ്റ് ചെയ്തതെന്നും എല്ലാവരും ക്ഷമിക്കണമെന്നും ഫേസ്ബുക്കില്‍ തിരുത്തിയെഴുതിച്ചതിനു ശേഷം പൊലീസ് യുവാവിനെ വിട്ടയച്ചു.

വ്യാജസേന്ദശം പ്രചരിപ്പിച്ചതിന് ഐടി ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്.

Advertisement