കോതമംഗലം: കോടതിമുറിയില്‍ മജിസ്‌ട്രേറ്റും പൊലീസും നോക്കി നില്‍ക്കെ പ്രതി വനിതാ ഡോക്ടറുടെ മുഖത്തടിച്ചു. ഇന്നലെ രാവിലെ കോതമംഗലത്താണ് സംഭവം. പ്രതിക്കൂട്ടില്‍ നില്‍ക്കുകയായിരുന്ന തൃക്കാരിയൂര്‍ ചിറളാട് കക്കാട്ടുകുഴി രാജുവാണ് ഡോക്ടറെ കണ്ടതും മുഖത്തടിച്ചതും.


Also Read: ‘ജീവിക്കാന്‍ ഒരുവഴിയുമില്ല, ആത്മഹത്യ ചെയ്യാന്‍ വീടുവിട്ടിറങ്ങിയതാണീയമ്മ’; രണ്ട് മാസം മുമ്പ് തനിക്ക് റെയില്‍വെ സ്റ്റേഷനില്‍ നിന്നും ‘കളഞ്ഞു കിട്ടിയ’ അമ്മയ്ക്കു വേണ്ടി ഗംഗന്‍ അപേക്ഷിക്കുന്നു


രണ്ടാഴ്ച്ച മുമ്പ് താലൂക്ക് ആശുപത്രിയില്‍ വച്ച് രാജു മറ്റൊരു ഡോക്ടറുടെ കരണത്തടിച്ചിരുന്നു. ഈ കേസിന്റെ റിമാന്‍ഡ് കാലാവധി നീട്ടാനായി പ്രതിയെ കോടതിയില്‍ എത്തിച്ചപ്പോഴായിരുന്നു താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ ഡോ.സിനി ഐസക്കിനെ അടിച്ചത്.

താന്‍ മാനസിക രോഗിയാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് പ്രതിയുടേതെന്നാണ് പൊലീസ് പറയുന്നത്. കോടതിയില്‍ ബഹളം വച്ച പ്രതിയെ പൊലീസെത്തി സ്റ്റേഷനിലേക്ക് കൊണ്ടു പോവുകയായിരുന്നു.


Don’t Miss: ഡൊണാള്‍ഡ് ട്രംപിന്റെ കൈ പരസ്യമായി തട്ടിമാറ്റി മെലാനിയ ട്രംപ്: ഇസ്രഈല്‍ സന്ദര്‍ശനത്തിനിടയിലെ വീഡിയോ വൈറലാവുന്നു


കഞ്ചാവ് കേസില്‍ പ്രതിയായ രാജു വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിലെത്തിയപ്പോഴായിരുന്നു ഡോ. അനൂപ് ബാബുവിനെ മര്‍ദ്ദിച്ചത്. കോടതിയില്‍ വച്ച് രാജു മര്‍ദ്ദിച്ച വനിതാ ഡോക്ടര്‍ മറ്റൊരു കേസില്‍ സാക്ഷി പറയാന്‍ വന്നതായിരുന്നു. അടിയില്‍ ഇവരുടെ കമ്മല്‍ തെറിച്ചു പോയി. ഇടതു ചെവിയുടെ കേള്‍വിയ്ക്കും തകരാറുണ്ട്. പ്രതിയ്‌ക്കെതിരെ കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്.