എഡിറ്റര്‍
എഡിറ്റര്‍
എരുമയെ കൊന്നുവെന്നാരോപിച്ച് യുവാവിന് ക്രൂര മര്‍ദനം
എഡിറ്റര്‍
Saturday 13th May 2017 8:33am

അലിഗഡ്: എരുമയെ കൊന്നുവെന്നാരോപിച്ച് യുവാവിന് ക്രൂര മര്‍ദനം. ഉത്തര്‍പ്രദേശിലെ അലിഗഡിലാണ് സംഭവം. ഒരു സംഘം പേര്‍ ചേര്‍ന്ന് യുവാവിന ക്രൂരമായി തല്ലിച്ചതക്കുകയായിരുന്നു.

ഒരു സംഘം ആളുകള്‍ ചേര്‍ന്ന് യുവാവിനെ തല്ലുന്നത് വീഡിയോയില്‍ നിന്നും വ്യക്തമാണ്. പൊലീസ് നോക്കിനില്‍ക്കെയാണ് യുവാവിനെ മര്‍ദിച്ചതെന്നതും ശ്രദ്ധേയമാണ്. പൊലീസ് യുവാവിനെ കൊണ്ടുപോകുമ്പോഴും പിന്നാലെ പോയി ജനക്കൂട്ടം യുവാവിനെ മര്‍ദിക്കുന്നതായി കാണാം.


Also Read: ‘പാകിസ്ഥാനെ അടക്കി നിര്‍ത്താന്‍ പറ്റിയില്ലെങ്കില്‍ ഇത് ധരിച്ചോളൂ’; പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് 56 ഇഞ്ചിന്റെ ബ്രാ അയച്ചു കൊടുത്ത് മുന്‍ സൈനികന്റെ ഭാര്യ


പ്രദേശത്തെ ഒരു വീട്ടില്‍ എരുമയെ കൊന്നതായി വിവരം ലഭിച്ചു. ഇതനുസരിച്ചാണ് സ്ഥലത്ത് എത്തിയത്. സംഭവുമായി ബന്ധപ്പെട്ട എല്ലാവരെയും അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ അറസ്റ്റ് ചെയ്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തിന്റെ വിഡിയോയും എഎന്‍ഐ പുറത്തുവിട്ടിട്ടുണ്ട്.

 

Advertisement