മലപ്പുറം: അയല്‍വാസിയായ യുവതിയെയും മകളെയും വെട്ടിപരിക്കേല്‍പ്പിച്ച്് യുവാവ് തൂങ്ങിമരിച്ചു. അയല്‍ക്കാരിയായ പാട്ടത്തൊടി മുഹമ്മദിന്റെ ഭാര്യ നസീമ (40), മകള്‍ നസ്‌ല(15) എന്നിവരെ വെട്ടിപ്പരിക്കേല്‍പ്പിച്ചാണ് മലപ്പുറം വണ്ടൂരിലെ കെ എസ് ഇ ബി ജീവനക്കാരന്‍ അബ്ദുല്‍ സത്താര്‍ മരിച്ചത്. അവിഹിത ബന്ധമാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞദിവസം കുളിമുറിയില്‍ കയറിയാണ് സത്താര്‍ നസീമയെ വെട്ടിയത്. നിലവിള കേട്ട് ഓടിയെത്തിയ നസ്‌ലയെയും ഇയാള്‍ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ നിസാറിനെ റബ്ബര്‍ എസ്റ്റേറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ചുങ്കത്തറ കെ എസ് ഇ ബി ഓഫീസില്‍ മസ്ദൂറാണ് സത്താര്‍. പരിക്കേറ്റ നസീമയെയും നസ്‌ലയെയും കോഴിക്കോട്ട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.