കൊച്ചി: എറണാകുളം റേഞ്ച് ഐ.ജി ആര്‍. ശ്രീലേഖയോട് അപമര്യാദയായി പെരുമാറിയ യുവാവിനെ കൊച്ചി പൊലീസ് അറസ്റ്റു ചെയ്തു. കടവന്ത്ര സ്വദേശി സത്യനാണ് പിടിയിലായത്. നാലുമാസം മുമ്പ് പ്രഭാത സവാരിക്കിറങ്ങിയ ഐ.ജിയോട് കടവന്ത്രയില്‍ വച്ച് പ്രതി മോശമായി പെരുമാറിയെന്നാണ് കേസ്.

സംഭവത്തിനുശേഷം ഇയാള്‍ ഒളിവിലായിരുന്നു. പൊലീസിന് അന്നുതന്നെ പ്രതിയെക്കുറിച്ച് സൂചനകള്‍ കിട്ടിയിരുന്നു. സെന്‍ട്രല്‍ സി.ഐയുടെ നേതൃത്വത്തിലുളള സംഘം കടവന്ത്ര സ്‌റ്റേഷനില്‍ സത്യനെ ചോദ്യം ചെയ്തു.

Subscribe Us: