അലഹാബാദ്: ദബാങ് അനുകരിച്ച് വ്യാജ പോലീസ് വേഷമിട്ട് പണം പിരിച്ചയാള്‍ അറസ്റ്റില്‍. അലഹബാദ് പട്ടണത്തില്‍ തെരുവ് കച്ചവടക്കാരില്‍ നിന്ന് പണം പിരിക്കുന്നതിനിടെയാണ് ഇയാള്‍ അറസ്റ്റിലായത്. ചോദ്യം ചെയ്യലില്‍ ഇയാളുടെ പേര് പിയൂഷ് സിങ് ആണെന്ന് വ്യക്തമായതായി പോലീസ് വ്ക്തമാക്കി.

സല്‍മാന്‍ഖാന്റെ പുതിയ ചിത്രമായ ദബാങിലെ പോലീസ് വേഷമിട്ട് തട്ടിപ്പ് നടത്തുന്ന ചല്‍ബുല്‍ പാണ്ഡെയെ അനുകരിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി. ഉത്തര്‍ പ്രദേശിലെ ഗാസിപൂര്‍ സ്വദേശിയാണ് ഇയാള്‍. പോലീസ് യൂണിഫോമിലെത്തി കച്ചവടക്കാരില്‍ നിന്ന് പം പിരിക്കലായിരുന്നു ഇയാളുടെ ജോലി.

ഒരു ഡയരിയും മൂന്ന് സിംകാര്‍ഡുകളും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു.